പരുത്തിവീരൻ, റാം തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ അമീർ സുൽത്താൻ ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിൽ സന്താനദേവൻ എന്ന പേരിൽ തമിഴ് സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ആര്യയും സഹോദരനായ സത്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.ആദ്യമായാണ് ഇവർ ഒന്നിച്ച് ആഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ നയൻതാരയാണ് നായികാവേഷത്തിലെത്തുന്നത് എന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം നൽകുക. കാമറ ശിവകുമാർ വിജയനായിരിക്കും.
ജെല്ലിക്കെട്ട് സിനിമയാകുന്നു; ആര്യയും നയൻസും?
