നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം അരാം നവംബർ ആദ്യവാരം പ്രദർശനത്തിനെത്തും. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ജില്ലാ കളക്ടറുടെ വേഷത്തിലാണ് നയൻതാര ചിത്രത്തിൽ അഭിനയിക്കുന്നത്. ബാലവേലയ്ക്കെതിരേയും കർഷകരെ ചൂഷണം ചെയ്യുന്നതിനെതിരെയുമാണ് ചിത്രം പറയുന്നത്. തെലുങ്കിൽ ചിത്രത്തിന്റെ പേര് കർത്തവ്യം എന്നാണ്.
നവാഗതനായ ഗോപി നൈനാരാണ് സംവിധായകൻ. കാക്കമുട്ടൈ ഫെയിം വിഘ്നേശും രമേശും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ സാറ്റലൈറ്റ് അവകാശം കോടികൾ മുടക്കി സണ്‍ നെറ്റ് വർക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.
സുനു ലക്ഷ്മി, വിനോദിനി വൈദ്യനാഥ്, പി.വി. അനന്തകൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒരു വർഷം മുന്‍പേ പുറത്തുവന്നതാണ്. നയൻതാര ഇപ്പോൾ തെരഞ്ഞെടുക്കുന്നതുപോലെ ശക്തമായ ഒരു കഥാപാത്രമായാണ് സിനിമയിൽ എത്തുന്നത്. നായിക പ്രാധാന്യമുള്ള സിനിമയിൽ നയൻസ് തകർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.