ഇതാദ്യമായിട്ടല്ല സുചിലീക്സ് സെലിബ്രിറ്റികളുടെ വീഡിയോ പുറത്താക്കുന്നത്. ഗായിക സുചിത്ര കാർത്തികിന്റെ ട്വിറ്റർ പേരിലുള്ള ട്വീറ്റുകളാണ് തമിഴ് സിനിമാലോകത്തിനു നാണക്കേടായി മാറുന്നത്. സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിക്കുന്ന ട്വീറ്റുകളാണ് പുറത്തുവരുന്നതെല്ലാം. ധനുഷ്, അനിരുദ്ധ്, ആൻഡ്രിയ, തൃഷ, അജ്ഞിത ഷെട്ടി, അനൂയ തുടങ്ങി നിരവധി താരങ്ങളുടെ അപകീർത്തികരവും തീർത്തും സ്വകാര്യവുമായ ചിത്രങ്ങളാണ് സുചിയുടെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ ട്വീറ്റുകൾ വഴി പുറത്തുവന്നത്. അമല പോൾ, നയൻതാര എന്നിവരുടെ ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയും കഴിഞ്ഞ ദിവസം വന്നിരുന്നു.
കോയന്പത്തൂരിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുക്കാനെത്തിയ തന്റെ കൈ അവിടെയുണ്ടായിരുന്ന ധനുഷിന്റെ സംഘത്തിൽപ്പെട്ടയാൾ പിടിച്ചു തിരിച്ചുവെന്നാരോപിച്ചാണ് സുചിത്ര ആദ്യം ട്വിറ്ററിലെത്തിയത്. കൈയുടെ ചിത്രമടക്കമായിരുന്നു ആദ്യ സന്ദേശം. സുചി എന്ന യൂസർനെയിമിലുള്ള അക്കൗണ്ടിൽ നിന്ന് പിന്നീട് പുറത്തുവന്നതെല്ലാം ഞെട്ടിക്കുന്ന കാര്യങ്ങളാണ്. അതേസമയം സുചിലീക്സ് പുറത്തുവിടുന്ന ചിത്രങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നുണ്ട്.