നയൻതാര അന്ധയായി എത്തുന്നു. നെട്രികണ്‍ എന്ന ചിത്രത്തിലാണ് നയൻതാര അന്ധയായി അഭിനയിക്കുന്നത്. നെട്രികണ്‍ എന്ന വാക്കിന് തമിഴിൽ അർഥം മൂന്നാം കണ്ണ് എന്നാണ്. 1981 ൽ എസ്പി മുത്തുരാമൻ സംവിധാനം ചെയ്ത് രജനീകാന്ത് നായകനായി എത്തിയ ചിത്രത്തിന്റെ പേരായിരുന്നു നെട്രികണ്‍.
ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകരും രജനീകാന്തും തങ്ങളുടെ ചിത്രത്തിന്റെ പേര് ഉപയോഗിക്കാൻ സമ്മതം മൂളിയതോടെയാണ് നയൻതാരയുടെ പുതിയ ചിത്രത്തിനു നെട്രികണ്‍ എന്ന പേരു വീണത്.
ബ്രെയിൽ ലിപിയിൽ ആണ് ചിത്രത്തിന്റെ പേര് എഴുതിയിരിക്കുന്നത്. നയൻതാരയുടെ 65-ാമത്തെ ചിത്രമാണ് നെട്രികണ്‍.മിലിൻഡ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സംവിധായകനായ വിഘ്നേശ് ശിവൻ ആണ്.
വിജയ് നായകനാകുന്ന ദീപാവലി ചിത്രം ബിഗിൽ ആണ് നയൻതാരയുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം. ഇതോടൊപ്പം രജനീകാന്ത് നായകനായ 2020 പൊങ്കൽ റിലീസ് ചിത്രമായ ദർബാറിലും താരം നായികയായി അഭിനയിക്കുന്നു.