സൂര്യ-അസിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗജിനിയിൽ തന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചുവെന്ന് തുറന്നു പറഞ്ഞ് ലേഡി സൂപ്പർസ്റ്റാർ നയൻ താര. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
“ഗജിനിയിൽ അഭിനയിക്കാമെന്ന് തീരുമാനിച്ച തീരുമാനം തെറ്റായിരുന്നു. എന്നോട് പറഞ്ഞ തിരക്കഥ ആയിരുന്നില്ല ചിത്രം പുറത്തു വന്നപ്പോൾ. എന്റെ കഥാപാത്രത്തെ വളരെ മോശമായി ആണ് ചിത്രീകരിച്ചത്. എന്നാൽ ഈ കാര്യത്തെക്കുറിച്ച് ഞാൻ ആരോടും പരാതി പറഞ്ഞില്ല. അത് എനിക്കു നൽകിയ പാഠം വളരെ വലുതായിരുന്നു’.
“ഈ ചിത്രത്തിനു ശേഷമാണ് കഥ ശ്രദ്ധിച്ചു കേൾക്കാൻ തുടങ്ങിയതും മൾട്ടി സ്റ്റാർ ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കുവാൻ തുടങ്ങിയതും. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുവാനും ശിവകാശിയിൽ വിജയ്ക്ക് ഒപ്പം ഒരു പാട്ടിൽ അഭിനയിക്കുവാനും താൻ രണ്ടു വട്ടം ആലോചിച്ചിരുന്നു. അതുകൊണ്ട് ഈ രണ്ട് ചിത്രങ്ങളും എന്റെ കരിയറിൽ വലിയ നേട്ടമായിരുന്നു’. നയൻതാര പറഞ്ഞു.