അഭിനയത്തിന്റെ കാര്യത്തിലോസെറ്റിലുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലോ നയൻതാരയെ കുറിച്ച് ആർക്കും മോശം അഭിപ്രായം ഉണ്ടാവില്ല. എന്നാൽ നയൻ എന്നും ഗോസിപ്പുകോളങ്ങളിൽ നിരഞ്ഞുനിന്നു. ഇതെല്ലാം തന്നെ പ്രണയത്തിന്റെ പേരിലാണ്. നടൻ ചിന്പുവുമായുള്ള പ്രണയ ബന്ധം ഏറെ വിവാദങ്ങളോടെയാണ് അവസാനിച്ചത്.
പിന്നീടു പ്രഭുദേവയുമായി പ്രണയത്തിലായി. വിവാഹം വരെ എത്തിയ ആ ബന്ധത്തിനും ആയുസുണ്ടായിരുന്നില്ല. ഇപ്പോൾ നയന്റെ കാമുകനായി പറഞ്ഞുകേൾക്കുന്നത് യുവസംവിധായകൻ വിഘ്നേശ് ശിവയുടെ പേരാണ്. വിഘ്നേശുമായി പ്രണയത്തിലായ ശേഷം വി അക്ഷരം വരുന്ന ആഭരണങ്ങൾ നയൻ ഉപയോഗിക്കാൻ തുടങ്ങി. പൊതു പരിപാടികളിലും മറ്റും വിഘ്നേശിനൊപ്പം വന്നതോടെയാണ് ആ പ്രണയം നാട്ടിൽ പാട്ടായത്.
നയൻതാരയും വിഘ്നേശും ചെന്നൈയിൽ ഒന്നിച്ചാണ് ഇപ്പോൾ താമസം എന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. തന്നെക്കാൾ രണ്ടു വയസ് പ്രായം കുറഞ്ഞ സംവിധായകനുമായി നയൻതാരയുടെ വിവാഹം ഉറപ്പിച്ചു എന്നും കേട്ടു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം ഉടൻ ഉണ്ടാവുമെന്നാണ് ഇപ്പോൾ കേൾക്കുന്നത്.
നയൻതാര കാമുകന് വാങ്ങിക്കൊടുത്ത സമ്മാനത്തെക്കുറിച്ചാണ് ഇപ്പോൾ പപ്പരാസികൾക്കിടയിൽ സംസാരം. തെന്നിന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികയായ നയൻ കോടികൾ ചെലവിട്ട് കാമുകന് ഒരു ബിഎംഡബ്ല്യു കാർ വാങ്ങിക്കൊ ടുത്തുവത്രെ. അതേസമയം രണ്ടു പേരും ഇപ്പോൾ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്.