പ്രളയത്തിലകപ്പെട്ട് വലയുന്ന കേരളത്തിന് സഹായമായി നയൻതാരയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പത്ത് ലക്ഷം രൂപയാണ് താരം നൽകിയിരിക്കുന്നത്. പത്തനംതിട്ടയിലെ തിരുവല്ല സ്വദേശിനിയാണ് നയൻതാര.
നയൻതാരയെ കൂടാതെ സൂര്യ, കാർത്തി, വിജയ് സേതുപതി, ധനുഷ്, വിശാൽ തുടങ്ങിയ താരങ്ങളും കേരളത്തിന് ധനസഹായം നൽകി രംഗത്തെത്തിയിട്ടുണ്ട്.