തെന്നിന്ത്യയിലെ സൂപ്പർ നടി നയൻതാരയും സംവിധായകനും നടനുമായ വിഘ്നേശ് ശിവ.ും തമ്മിൽ പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. എങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ വ്യക്തമായൊരു നിലപാടു പറയാൻ ഇരുവരും തയ്യാറായിട്ടുമില്ല. ഇരുവരും സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ പലപ്പോഴും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വിഘ്നേശിന്റെ കൂടെ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രം ഇപ്പോൾ നയൻസ് പുറത്ത് വിട്ടിരിക്കുകയാണ്.വിഘ്നേശ് ശിവയ്ക്ക് ഇക്കഴിഞ്ഞ ദിവസം 33-ാം പിറന്നാളായിരുന്നു.
ഇരുവരും പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അമേരിക്കയിലാണെന്നാണ് പറയുന്നത്. ഇരുവരും ഒന്നിച്ചുള്ള സെൽഫി വിഘ്നേശ് ട്വിറ്ററിലൂടെയും നയൻതാര ഇൻസ്റ്റാഗ്രാമിലൂടെയും പങ്കുവച്ചിരിക്കുകയാണ്.ഇരുവരുടെയും പുതിയ സെൽഫി യുഎസിലെ ബ്രൂക്ലിൻ പാലത്തിൽ നിന്നുകൊണ്ട് എടുത്തതായിരുന്നു. വിഘ്നേശ് എടുത്ത സെൽഫിയിൽ അദ്ദേഹത്തിന്റെ തോളിൽ കൈവച്ച് ചിരിച്ചുകൊണ്ടു നിൽക്കുന്ന നയൻസിനെയാണ് കാണുന്നത്.
കഴിഞ്ഞ വർഷം നയൻസിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒന്നിച്ചുള്ള സെൽഫി വിഘ്നേശ് ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരുന്നു.തിരക്കേറിയ ഷെഡ്യൂളുകൾക്ക് ഇടവേള പറഞ്ഞ് സ്വകാര്യനിമിഷങ്ങൾ ആഘോഷിക്കുകയാണ് ഇരുവരും എന്നാണ് പുതിയ ചിത്രം വ്യക്തമാക്കുന്നത്. എന്തായാലും ഗോസിപ്പുകൾക്ക് ആക്കം കൂട്ടും വിധത്തിൽ ഇരുവരും പല പൊതുപരിപാടികൾക്കും ഒന്നിച്ചു പ്രത്യക്ഷപ്പെടാറുമുണ്ട്. ഇപ്പോഴിതാ വിഘ്നേശിന്റെ പിറന്നാൾ ദിനത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് വൈറലാകുന്നത്.