മനസിനക്കരെ സിനിമയിൽ ഷീലാമ്മയുടെ മകളായി ചെയ്തതിൽ വളരെ സന്തോഷമുണ്ട്. നയൻതാരയുടെ ആദ്യ സിനിമയാണ്.ഇടയ്ക്ക് നയൻതാരയുമായി ഫോണിൽ സംസാരിക്കുകയുണ്ടായി.
തിരുവനന്തപുരത്ത് ഷൂട്ടിന് വന്ന സമയത്താണ്. എന്റെ ഭർത്താവ് അതിൽ കാമറ വർക്ക് ചെയ്ത സമയത്ത് അദ്ദേഹമാണ് വിളിച്ച് തരുന്നത്. അന്ന് നയൻതാര പീക്കിൽ നിൽക്കുന്ന സമയമാണ്.
ഇപ്പോഴും അതെ. ഞാൻ സോന നായരാണ്, എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോൾ എന്റെ പൊന്ന് ചേച്ചീ എന്താണിങ്ങനെ ചോദിക്കുന്നതെന്നായിരുന്നു മറുപടി. ഞാൻ സത്യം പറഞ്ഞാൽ സ്തംഭിച്ച് പോയി.
ഞാൻ വിചാരിച്ചത് പറയൂ ചേച്ചീ, എന്താണ്, ഒപ്പം വർക്ക് ചെയ്തിട്ടുണ്ടല്ലേ നമ്മൾ എന്ന രീതിയിൽ സംസാരിക്കുമെന്നാണ്. ഞാൻ വേറൊരു ഷൂട്ടിൽ നിൽക്കുകയായിരുന്നു.
എനിക്ക് പിന്നെ കോൺസൺട്രേഷൻ കിട്ടുന്നില്ല. നയൻതാര കേട്ടാലും കേട്ടില്ലെങ്കിലും പറയുകയാണ്. ഇങ്ങനെ ആയിരിക്കണം ആക്ടേർസ്. -സോന നായർ