നയന്‍താര-വിഘ്നേശ് സൗഹൃദം, പ്രണയം തന്നെയാണെന്ന് പപ്പരാസികളുടെ സ്ഥിരീകരണം എത്തിക്കഴിഞ്ഞു. നയന്‍സ് എവിടെപ്പോയാലും വിഘ്നേശും കൂടെയുണ്ടാകും. മരണവീട്ടില്പോലും നയന്‍സ് ഒറ്റയ്ക്കു പോകുന്നത് വിഘ്നേശിന് ഇഷ്ടമല്ല. കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മൃതശരീരം പൊതുദര്‍ശനത്തിനു വച്ച രാജാജി ഹാളില്‍ നയന്‍സ് എത്തിയതും വിഘ്നേശിനൊപ്പമാണ്. നയന്‍താരയുടെ ഈ വര്‍ഷത്തെ പിറന്നാളും ഓണവുമെല്ലാം പ്രിയ സുഹൃത്തിനൊപ്പമായിരുന്നു എന്ന് പപ്പരാസികള്‍ പറയുന്നു. സൈമ ഫിലിം അവാര്‍ഡില്‍ തുടങ്ങിയ ഇവരുടെ സൗഹൃദം ഉടന്‍ തന്നെ വിവാഹത്തിലെത്തും എന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.
മരണവീട്ടില്‍ പോകാനും നയന്‍സിന് വിഘ്നേശിന്റെ കൂട്ടു വേണം…
