സംവിധായകൻ വിഘ്നേഷും നയൻതാരയും തമ്മിലുള്ള പ്രണയം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പ്രണയം കല്യാണത്തിലേക്കെത്താൻ അധികനാൾ വേണ്ടിവരില്ലായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മണിരത്നത്തിന്റെ ചിത്രത്തില് നിന്ന് നയന്താര പിന്മാറിയതിന്റെ കാരണവും കല്യാണം തന്നെയെന്നാണ് പപ്പരാസികളുടെ കണ്ടെത്തൽ.
നയൻസിന്റെയും വിഘ്നേഷിന്റെയും വിവാഹം ഉടന് നടത്താനാണ് വീട്ടുകാരുടെ തീരുമാനം. നയന്താര ഇപ്പോള് കരാർ ചെയ്തിരിക്കുന്ന സിനിമകള് പൂര്ത്തിയായാല് ഉടന് വിവാഹം നടത്താനാണ് ആലോചിക്കുന്നത്. എന്നാല് മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന് സെല്വന് എന്ന ചിത്രത്തിന് ഒരു വര്ഷത്തോളം സമയമെടുക്കും.
വിവാഹം ഇനിയും തള്ളിപ്പോകാന് കഴിയാത്തതുകൊണ്ടാണ് നയന്സ് മണിരത്നം ചിത്രം ഉപേക്ഷിക്കാൻ കാരണമെന്നാണ് പപ്പരാസികളുടെ കണ്ടെത്തൽ.