തിരുവനന്തപുരത്തെ ഒരു റസിഡന്‍റ്സ് അസോസിയേഷെൻറ വാർഷികാഘോഷങ്ങൾ തകൃതിയായി നടക്കുന്നു. പെട്ടെന്നാണ് സ്റ്റേജിൽ നിന്ന് ഓടക്കുഴൽവിളി ഒഴുകിയൊഴുകി എന്ന ലളിതഗാനം കേട്ടത്. എല്ലാവരുടെയും ശ്രദ്ധ സ്റ്റേജിലേക്കായി. മൂന്നര വയസുകാരിയാണ് ആ പാട്ടുപാടുന്നത്. ഇവൾ നാളെ ഒരു ഗായികയാകുമെന്ന് അവളുടെ പാട്ടുകേട്ട് പലരും അന്നു പറഞ്ഞു. വർഷങ്ങൾ കടന്നുപോയി. ഇന്ന് അതേ റസിഡന്‍റ്സിലെ ഒരു വീട്ടിൽ നിന്ന് ബാഹുബലി 2ലെ കണ്ണാ… നീ തൂങ്കടാ… എന്ന പാട്ടു കേൾക്കാം. ടിവിയിലോ റേഡിയോയിലോ അല്ല. മലയാളികൾ നെഞ്ചോടു ചേർത്ത ഈ ഗാനം പാടുന്നത് ഗായിക നയനയാണ്. ഒരു സാധാരണ പ്രേക്ഷകയായി ബാഹുബലിയുടെ ഒന്നാം ഭാഗം കണ്ട നയന രണ്ടാം ഭാഗം റിലീസായപ്പോൾ താരമായി മാറി. തെൻറ സംഗീത വഴികളെക്കുറിച്ച് നയന സംസാരിക്കുന്നു…
ആദ്യ വേദി വിദ്യാലയം
കലാപരമായ എെൻറ എല്ലാ വളർച്ചയുടേയും തുടക്കം ഞാൻ പഠിച്ച തിരുവനന്തപുരം കാർമൽ സ്കൂളാണ്. അത്യാവശ്യം ക്ലാസിൽ ആക്ടീവായിരുന്നു ഞാൻ. അതുകൊണ്ടു തന്നെ എല്ലാ പരിപാടികൾക്കും ടീച്ചർമാർ എന്നെ പങ്കെടുപ്പിക്കുമായിരുന്നു. ആദ്യമായി സ്റ്റേജിൽ കയറിയത് ആനുവൽ ഡേയ്ക്കോ മറ്റോ ആണ്. അന്ന് പാട്ടും ഡാൻസുമൊക്കെ ചെയ്തു.
അന്നു കളിച്ച തിരുവാതിരയുടെ പാട്ട് ഇന്നും ഓർമയുണ്ടെന്നു പറഞ്ഞ് നയന മൂളി ബന്ധുരാംഗിമാരെ വരുവിൻ തിരുവാതിര… അന്നത്തെ പാട്ടും ഡാൻസും തുന്പികളുടെ ചിറകുവച്ചുകെട്ടി കളിച്ച വെസ്റ്റേണ്‍ ഡാൻസുമെല്ലാം ഓർത്തു പറയുന്പോൾ ആദ്യമായി സ്റ്റേജിൽ കയറിയ കുട്ടിയുടെ ആശ്ചര്യമുണ്ട് വാക്കുകളിൽ. ബെസ്റ്റ് ഫീമെയിൽ സിംഗർ എന്നൊരു ഷീൽഡൊക്കെ എനിക്കന്ന് കിട്ടി.ത്സ ഹൈസ്കൂൾ ആയപ്പോഴേക്കും എല്ലാ യുവജനോത്സവ വേദികളിലും നയനയും സുഹൃത്തുക്കളും സജീവ സാന്നിധ്യമായി മാറി.
ആദ്യ ഗുരുക്കൾ അച്ഛനമ്മമാർ
അച്ഛനും അയുമാണ് ആദ്യ ഗുരുക്കൾ. അവർ ശാസ്ത്രീയമായി പാട്ടുപഠിച്ചിില്ല. പക്ഷേ പാട്ട് വളരെ ഇഷ്ടമാണ്. മനോഹരമായി പാടുകയും ചെയ്യും. ലളിതഗാനമൊക്കെ അവരാണ് എന്നെ പഠിപ്പിച്ചത്. പിന്നെ എന്നെ ഒരു ഗുരുവിെൻറ കീഴിൽ സംഗീതം പഠിപ്പിച്ചു. സിന്ധു രാധാകൃഷ്ണനാണ് ശാസ്ത്രീയ സംഗീതത്തിെൻറ ആദ്യ പാഠങ്ങൾ ചൊല്ലിത്തന്നത്. അതു കഴിഞ്ഞ് പി. പി. രാമകൃഷ്ണൻ സാറിനു കീഴിൽ സംഗീതം അഭ്യസിച്ചു. ഇപ്പോൾ ശോഭനാ കൃഷ്ണമൂർത്തി മാഡമാണ് എെൻറ ഗുരു.
പിന്നണി ഗായികയായപ്പോൾ
സംഗീത ലോകത്തേക്ക് എന്നെ കൈപിടിച്ചു കയറ്റിയത് ശരത്ത് സാറായിരുന്നു. ശരത്ത് സാർ സംഗീത സംവിധാനം നിർവഹിച്ച കന്യാകുമാരി എക്സ്പ്രസ് എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനുശേഷം ഞാൻ പാടിയത് എം.ജി. ശ്രീകുമാർ സാർ സംഗീത സംവിധാനം ചെയ്ത ഗാനങ്ങൾക്കു വേണ്ടിയാണ്. ഞാൻ ഏറ്റവുമധികം പാടിയതും എംജി സാറിെൻറ പാട്ടുകൾക്കാണ്. അദ്ദേഹത്തിനൊപ്പം ഒരുപാട് സ്റ്റേജ് ഷോകൾ ചെയ്യുന്നുണ്ട്. അവരോടൊപ്പമുള്ള ഓരോ അനുഭവവും സംഗീതത്തിലെ പുതിയ പാഠങ്ങളായിരുന്നു. ഈ അടുത്തകാലത്ത്, ആമയും മുയലും, ഗെയിമർ, വിസ്മയം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയതാണ്.
ബാഹുബലിയിലേക്ക്
വിവാഹശേഷം ഭർത്താവ് അർജുനൊപ്പം ഹൈദരാബാദിലേക്കു പോകുന്പോൾ, സംഗീതത്തിൽ മറ്റു ഭാഷ കളിൽ കൂടി പാടണമെന്ന മോഹമുണ്ടായിരുന്നു. ആ മോഹം അങ്ങനെ തന്നെ നിലനിൽക്കുന്പോഴാണ് ജാസി ഗിഫ്റ്റ് വിളിച്ചത്. ഗാനരചയിതാവായ എം.എം കീർവാണി സാർ ഹൈദരാബാദിലുണ്ട്. നീ അദ്ദേഹത്തെ ഒന്നു കാണണമെന്നു ജാസി ചേട്ടൻ പറഞ്ഞു. അങ്ങനെ ഞാൻ പാടിയ പാുകളുടെ ഒരു സിഡി സാറിെൻറ കോഓർഡിനേറ്ററെ ഏൽപ്പിച്ചു. സിഡി നൽകി കുറച്ചു മാസങ്ങൾക്കുശേഷം സാറിെൻറ കോഓർഡിനേറ്റർ എന്നെ വിളിച്ചു. ഉടൻ തന്നെ അവരുടെ ടീമിലേക്ക് ചേരണമെന്നു പറഞ്ഞു. അത് എെൻറ കരിയറിലെ ഒരു വലിയ സ്റ്റെപ്പായിരുന്നു. 2016 മേയിലാണ് ഞാൻ ബാഹുബലിയിലെ പാട്ടു പാടിയത്. തമിഴ് വരികളാണ് ആദ്യം എഴുതിയത്. മദൻ രാജു സാറിെൻറ വരികൾ ഞാനാണ് പാടുന്നത് എന്ന് വിശ്വസിക്കാൻ തന്നെ എനിക്ക് കുറച്ച് ദിവസം വേണ്ടിവന്നു. ആദ്യം പല്ലവി പാടി റിക്കാർഡ് ചെയ്തത് രാജമൗലി സാറിനെ കേൾപ്പിച്ചു. കേട്ടപ്പോൾ തന്നെ സാറിനിഷ്ടമായി ഓക്കെ പറഞ്ഞു. ഒരു വിധത്തിലുള്ള താരജാഡകളും അവിടെ ഞാൻ കണ്ടില്ല. ഞാൻ മലയാളിയാണെന്നോ തെലുങ്കറിയില്ലെന്നോ ഒന്നും പറഞ്ഞ് അവർ എന്നെ മാറ്റിനിർത്തിയില്ല.
കുടുംബമാണ് ശക്തി
അച്ഛൻ സോമശേഖരൻ നായരും അമ്മ പ്രഭാ നായരും അനിയത്തി നന്ദനയും ചെറുപ്പം മുതൽ പൂർണ പിന്തുണയേകി നയനയ്ക്കൊപ്പമുണ്ട്.
കുട്ടിക്കാലത്ത് എെൻറ അച്ഛനും അമ്മയും എന്നെ പാട്ടു പഠിപ്പിച്ചു. ഇപ്പോൾ അർജുൻ അതേറ്റെടുത്തു. കുടുംബംപോലെ തന്നെയാണ് സുഹൃത്തുക്കളും. അവരും എെൻറ പാട്ടുകൾ കേട്ട് അതിലെ നല്ലതും തെറ്റും ഒക്കെ ചൂണ്ടിക്കാണിക്കാറുണ്ട്. ഇവരൊക്കെ എന്നോടൊപ്പമുള്ളതാണ് എെൻറ ശക്തി.
തെലുങ്കിലെ റോജിതു മാരായി, നക്ഷത്രം തുടങ്ങിയ ചിത്രങ്ങളിലേതാണ് നയനയുടെ ഇനി വരാനിരിക്കുന്ന പാുകൾ.
റിയാലിറ്റി ഷോകളിലെ പ്രിയ ഗായിക
സ്കൂളിൽ പഠിക്കുന്പോഴാണ് കൈരളി ടിവിയിലെ ഗന്ധർവസംഗീതം എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. ഗന്ധർവസംഗീതം ജൂനിയറിലും സീനിയറിലും മത്സരിച്ചു. സീനിയറിൽ ഫൈനലിസ്റ്റായിരുന്നു. ഏഷ്യാനെറ്റിലെ സ്റ്റാർ ഓഫ് സ്റ്റാർസിലും പങ്കെടുത്തു. 2009ൽ പങ്കെടുത്ത ഐഡിയ സ്റ്റാർ സിംഗർ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായി.
ഷോ തുടങ്ങുന്പോൾ 45 മത്സരാർഥികളുണ്ടായിരുന്നു. ഒന്നര വർഷം നീണ്ടുനിന്ന മത്സരം അവസാനിച്ചപ്പോൾ ഫൈനൽ സിക്സിൽ ഞാനുമെത്തി. എനിക്ക് കിട്ടിയ മികച്ച പ്ലാറ്റ്ഫോമായിരുന്നു ഐഡിയ സ്റ്റാർ സിംഗർ. ഫൈനലിൽ എത്തിയപ്പോഴേക്കും ഏകദേശം അറുപതോളം പാുകളാണ് ഞങ്ങൾ പാടിയത്. ആ സമയത്ത് നടത്തിയ റിസർച്ചിലൂടെ പാട്ടുകളെക്കുറിച്ച് കൂടുതൽ പഠിക്കാനും ഒരുപാട് പാട്ടുകൾ കേൾക്കാനും സാധിച്ചു. പിന്നെ എടുത്തുപറയേണ്ടതാണ് അന്നത്തെ ജഡ്ജസിെൻറ സപ്പോർട്ട്. ശരത്ത് സാറും ചിത്രച്ചേച്ചിയും എംജി സാറും ഞങ്ങളെ ഒരുപാട് സഹായിച്ചു. സ്റ്റേജിലെങ്ങനെ പാടണം, പാടുന്പോൾ എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ അവരിൽ നിന്നു പഠിക്കാൻ സാധിച്ചു.
അഞ്ജലി അനിൽകുമാർ