തിരുവനന്തപുരം: യുവ സംവിധായിക നയനസൂര്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ഫയലുകൾ പരിശോധിച്ചു. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ. ദിനിൽ ഇന്ന് കമ്മീഷണർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ പല കാര്യങ്ങളും അന്വേഷിക്കുന്നതിൽ മ്യൂസിയം പോലീസിന് വീഴ്ചയുണ്ട ായിട്ടുണ്ടെ ന്നാണ് റിപ്പോർട്ട്്.
സാക്ഷിമൊഴികളിൽ ഉൾപ്പെടെ വൈരുധ്യമുണ്ടെ ന്നാണ് കണ്ടെ ത്തൽ. പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ഉൾപ്പെടെയുള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്നാണ് കണ്ടെത്തൽ.
മരണത്തെക്കുറിച്ച് ആരോപണം ഉയർന്ന സാഹചര്യത്തിൽ തുടർ അന്വേഷണം നടത്തണമെന്നാണ് കേസ് ഫയലുകൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായതെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ നയന താമസിച്ചിരുന്ന ആൽത്തറ ജംഗ്ഷനിലെ വീട്ടിൽ ഡിസിപി. അജിത്ത് കുമാറും, എസിപി ദിനിലും സന്ദർശനം നടത്തി. മുൻപ് സാക്ഷികളായി മൊഴി നൽകിയവരിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ അന്വേഷണത്തെക്കുറിച്ചുള്ള കാര്യത്തിൽ കമ്മീഷണർ തീരുമാനമെടുക്കുക. ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് സാധ്യത തെളിയുന്നത്.
അതേ സമയം പോലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചുവെന്നും സിബിഐ അന്വേഷണം വേണമെന്നാണ് നയനയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യം.
നയനയുടെ മരണം നടന്ന് നാല് വർഷങ്ങൾക്ക് ശേഷമാണ് മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയത്.
ഇതേ തുടർന്ന് കേസ് ഫയലുകൾ വിശദമായി പരിശോധിക്കാൻ കമ്മീഷണർ സി.നാഗരാജു ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തുകയായിരുന്നു.