ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനം കീഴടക്കിയ താരമാണ് നയന എല്‍സ. ഒരിടവേളയ്ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ തരംഗമാവുന്നത്. ഹെയര്‍സ്റ്റൈല്‍ മാറിയപ്പോള്‍ ആളും മാറിയെന്നാണ് ആരാധകര്‍ പറയുന്നത്. ടോട്ടല്‍ മേക്കോവറിലും അതീവസുന്ദരിയായാണ് നയന എത്തിയിരിക്കുന്നത്.
അഭിനയത്തിനു പുറമെ അടുത്ത കാലത്ത് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച അഭിപ്രായങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും താരം നേരിടേണ്ടി വന്നു. അതീവ ഗ്ലാമര്‍ ഷൂട്ടുകള്‍ ചെയ്തത് സിനിമ കുറഞ്ഞത് കൊണ്ടാണ് എന്നായിരുന്നു വിമര്‍ശനങ്ങള്‍. വലിയ സൈബര്‍ ആക്രമണമാണ് നയന നേരിട്ടിരുന്നത്. വിമര്‍ശനങ്ങൾ ബോള്‍ഡ് ആയി നയന കൈകാര്യവും ചെയ്തു.