തിരുവനന്തപുരം: യുവ സംവിധായക നയനസൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഫോറൻസിക് സംഘം. ഹൃദയാഘാതമാകാം മരണകാരണമെന്ന് ഫോറൻസിക് സംഘം. നയനയുടെ കഴുത്തിലും വയറ്റിലും കണ്ടെത്തിയ പരിക്കുകളല്ല മരണകാരണമെന്നാണ് ഫോറൻസിക് സംഘത്തിന്റെ കണ്ടെത്തൽ. വിശദമായ റിപ്പോർട്ട് ഫോറൻസിക് സംഘം ക്രൈംബ്രാഞ്ചിന് കൈമാറി.
ഫോറൻസിക് വിദഗ്ധൻ ഡോ. ഗുജറാൾ ഇത് സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.നിരവധി തവണ ഗുളിക കഴിച്ച് നയനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരുന്നുകളുടെ അമിത ഉപയോഗം ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നാണ് ഫോറൻസികിന്റെ നിഗമനം.
മരണകാരണം എന്താണെന്നുള്ള നിഗമനം നടത്താൻ സാധിക്കില്ലെന്നാണ് ഫോറൻസിക് വിദഗ്ധർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഫോറൻസികിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം വൈകാതെ കോടതിയിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. നയനസൂര്യയുടെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.