കുടുംബത്തെക്കുറിച്ച് ആദ്യമായി സംസാരിച്ച് തെന്നിന്ത്യൻ നടി നയൻതാര.
അച്ഛന്റെ അസുഖത്തെപ്പറ്റിയായിരുന്ന നയൻതാരയുടെ പ്രതികരണം. വിജയ് ടിവിയുടെ സ്വാതന്ത്ര്യ ദിന പ്രത്യേക പരിപാടിയിലായിരുന്നു നയന്‍താരയുമായുള്ള അഭിമുഖം.
ഞാന്‍ സിനിമയില്‍ എത്തി രണ്ടു മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ അച്ഛന് വയ്യാതെയായി.
അമ്മയാണ് അച്ഛനെ നോക്കുന്നത്. ഇത്രയും കാലമായി അമ്മ അച്ഛനെ നോക്കിയ പോലെ മറ്റാർക്കും സാധിക്കില്ല. അച്ഛന്റെ അസുഖം മാറി,
അദ്ദേഹത്തെ പഴയ പോലെ കണ്ടാല്‍ കൊള്ളാം എന്നുണ്ട്.’ നയന്‍താര പറഞ്ഞു.
അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണ്. ഞാന്‍ ഏതു സിനിമ ചെയ്യുന്നു എന്ന് പോലും അവര്‍ക്ക് അറിയില്ല.
സിനിമ റിലീസ് ആവുന്ന ദിവസം ഞാന്‍ വിളിച്ചു പറയും, അമ്മാ ഈ ചിത്രം റിലീസ് ആയിട്ടുണ്ട് എന്ന്. അപ്പോള്‍ അവര്‍ പോയി കാണും.
ഇത്രേയുള്ളൂ അവര്‍ക്ക് എന്റെ സിനിമകളുമായുള്ള ബന്ധം.’ -നയൻതാര പറഞ്ഞു. കഴിഞ്ഞ മാസം വിഘ്നേശും നയൻതാരയും കൊച്ചിയിലെത്തി അച്ഛനെ കണ്ടിരുന്നു.