തെന്നിന്ത്യൻ സിനിമയിൽ അടുത്ത കാലത്തായി എന്നും വാർത്തകളിൽ നിറയുന്ന പ്രണയ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും.
ആറ് വർഷത്തിനു മുകളിലായി ഇരുവരും പ്രണത്തിലാണ്. ഇപ്പോൾ വിഘ്നേഷ്-നയൻസ് പ്രണയത്തിന്റെ ആഴം മനസിലാകുന്ന പുതിയൊരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്.
നയൻതാരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്നേഷ് ശിവനാണ് വീഡിയോയിലുള്ളത്. മഹാബലിപുരത്തെ ഒരു സീ ഫുഡ് ഹോട്ടലിൽ നിന്നുള്ള ഈ രംഗം വിഘ്നേഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഏറ്റവും മികച്ച നാടൻ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം. അതും പ്രിയപ്പെട്ട സീ ഫുഡ് ഹോട്ടലിൽ നിന്ന്.
രുചികരമായ ഭക്ഷണവും സ്നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം ഹോട്ടലുകൾ മാത്രമാണ് ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലം എന്നാണ് വീഡിയോ പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്.
താരങ്ങളുടെ വിവാഹം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും. 2021ലെ ഒരു അഭിമുഖത്തിനിലെ താനും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര വെളിപ്പെടുത്തിയിരുന്നു.
നിശ്ചയ മോതിരവും നയൻതാര ആരാധകർക്കായി പ്രദർശിപ്പിച്ചിരുന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെന്നും നയൻതാര വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ജൂൺ ഒമ്പതിന് തിരുപ്പതിയിൽ വച്ച് വിഘ്നേഷും നയൻതാരയും വിവാഹിതരായേക്കും.
തുടർന്നു മാലിദ്വീപിൽ സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.
പിന്നിട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.
കാതുവാക്കിലെ രണ്ട് കാതല്‍ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ ചെയ്തത റിലീസ്.
കാതുവാക്കിലെ രണ്ട് കാതല്‍ വിജയമായ ശേഷം തന്റെ പ്രണയിനിയായ നയൻതാരയ്ക്ക് നന്ദി പറഞ്ഞ് വിക്കി സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു.
എന്റെ തങ്കം… ഇപ്പോൾ കൺമണിയും… എന്റെ ജീവിതത്തിലെ നെടും തൂണായതിന് നന്ദി. നീ എന്റെ പുറത്ത് നൽകുന്ന ആ തട്ട്… നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ് നൽകുന്നത്.
ഞാൻ എല്ലായ്പ്പോഴും താഴ്ന്നവനും അവ്യക്തനുമായിരുന്നു. നീ വന്നപ്പോൾ മുതൽ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിഞ്ഞു.
ഒരു പങ്കാളിയായി എപ്പോഴും നീ എന്റെ കൂടെ ഉണ്ടായിരുന്നു. ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ.. നീയാണ് എന്റെ വിജയം…. എന്റെ കൺമണി-എന്നാണ് വിഘ്നേഷ് കുറിച്ചത്.