തെന്നിന്ത്യന്‍ താരറാണി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോളിതാ, വിവാഹത്തെക്കുറിച്ച് ചോദിച്ച ആരാധകന് മറുപടി നല്‍കിയിരിക്കുകയാണ് വിഘ്നേഷ് ശിവന്.
ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്ന ഇടയ്ക്കാണ് വിവാഹത്തക്കുറിച്ച് വിഘ്നേഷ് തുറന്നു പറഞ്ഞിരിക്കുന്നത്. എന്താണ് നയന്‍താര മാഡത്തെ വിവാഹം ചെയ്യാത്തത്?
“ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു..’ എന്ന ആരാധകന്റെ ചോദ്യത്തിനാണ് വിഘ്നേഷ് ഉത്തരം നല്‍കിയത്.
വിവാഹത്തിനും മറ്റും വലിയ ചെലവ് ആകും ബ്രോ. അതുകൊണ്ട് വിവാഹത്തിനായി പണം സേവ് ചെയ്തു വയ്ക്കുന്നു,
അതുപോലെ കൊവിഡ് പോവാന്‍ കാത്തിരിക്കുന്നു… എന്നാണ് വിഘ്നേഷ് ആരാധകന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുന്നത്.