ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രം പ്രകാശന് പറക്കട്ടെയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ധ്യാന്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
“നയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ’ എന്ന് മാധ്യമ പ്രവര്ത്തകന് ചോദിക്കുന്നു. “വിളിച്ചു. പക്ഷേ, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു. തിരക്കല്ലേടാ.
പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്’ ധ്യാൻ ചിരിച്ചുകൊണ്ട് മറുപടി നല്കി.
ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ധ്യാന്‍ തന്നെയാണ്. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാനിനൊപ്പം മാത്യു തോമസ്, ദിലീഷ് പോത്തന്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, നിഷ സാരംഗ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.