മേക്കപ്പിലൂടെ നയൻതാരയുടെ രൂപ സാദൃശ്യം വരുത്തിയ പെണ്‍കുട്ടിയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. എന്നാൽ വീണ്ടും അതുപോലെ ഒരു ശ്രമം നടന്നിട്ടുണ്ട് കേട്ടോ… കേരളത്തിലല്ല.
അങ്ങ് തമിഴ്നാട്ടിൽ. പല മേക്ക് ഓവറുകളും കണ്ടിട്ടുണ്ടാകും. എന്നാൽ അവയെ ഒക്കെ വെല്ലുന്ന മേക്കോവറുമായി രംഗത്തെത്തിയിരിക്കുകയാണ് വിശശ്രീ എന്ന തമിഴ് മോഡൽ.
സൂപ്പർ സ്റ്റാർ നയൻതാരയുമായി യാതൊരു സാമ്യവുമില്ലാത്ത മോഡലിന് നയൻതാരയുടെ മേക്ക് ഓവർ നൽകിയിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ്.
ഈ മേക്ക് ഓവറിന് പിന്നിൽ പ്രവർത്തിച്ചത് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ കണ്ണൻ രാജമാണിക്യമാണ്. മേക്കപ്പ് ആർട്ടിസ്റ്റിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഇവിടെ താരമായിരിക്കുന്നത് മോഡലല്ല, പകരം മേക്ക് അപ്പ് ആർടിസ്റ്റ് ആണ്. കണ്ണനുള്ള പ്രശംസകളാണ് കമന്റ് ബോക്സ് നിറയെ. വിശശ്രീയെ ‘നയൻതാര’യാക്കി മാറ്റുന്ന മേക്കപ്പ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നേരിൽ കണ്ടാൽ യാതൊരു സാമ്യവുമില്ലാത്ത മോഡലിനെയാണ് കണ്ണൻ വെറും അര മണിക്കൂറിനുള്ളിൽ നയൻതാരയാക്കി മാറ്റിയത്.