സ്വ​പ്ന​ങ്ങ​ളി​ലേ​ക്കു ത​ന്നെ കൈ​പി​ച്ചു ന​ട​ത്തി​യ വ്യ​ക്തി​! പ്ര​ണ​യം ജീ​വി​തം മാ​റ്റി​മ​റി​ച്ചു; നയൻതാര പറയുന്നു…

വി​ഘ്നേ​ഷ് ശി​വ​നു​മാ​യു​ള്ള ത​ന്‍റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് തെ​ന്നി​ന്ത്യ​ൻ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ ന​യ​ൻ​താ​ര. സീ ​സി​നി​മാ അ​വാ​ർ​ഡ്ദാ​ന വേ​ദി​യി​ലാ​യി​രു​ന്നു ന​യ​ൻ​സി​ന്‍റെ പ്ര​ണ​യ​ത്തെ​പ്പ​റ്റി​യു​ള്ള തു​റ​ന്നു പ​റ​ച്ചി​ൽ. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള അ​ഭി​നേ​ത്രി എ​ന്ന പു​ര​സ്കാ​രം ന​യ​ൻ​താ​ര​യ്ക്കാ​യി​രു​ന്നു.

സ്വ​പ്ന​ങ്ങ​ളി​ലേ​ക്കു ത​ന്നെ കൈ​പി​ച്ചു ന​ട​ത്തി​യ വ്യ​ക്തി​യാ​ണ് വി​ഘ്നേ​ഷ് ശി​വ​നെ​ന്നും അ​ദ്ദേ​ഹ​മൊ​ത്തു​ള്ള യാ​ത്ര ത​ന്‍റെ പ്ര​ണ​യ​ത്തെ അ​ങ്ങേ​യ​റ്റം മ​നോ​ഹ​ര​മാ​ക്കു​ക​യും ജീ​വി​ത​ത്തെ അ​പ്പാ​ടെ മാ​റ്റി​മ​റി​ക്കു​ക​യും ചെ​യ്തു​വെ​ന്നും ന​യ​ൻ​താ​ര പ​റ​ഞ്ഞു. ഇ​ത്ര​യും കാ​ലം ത​ന്നെ പി​ന്തു​ണ​ച്ച പ്രേ​ക്ഷ​ക​ർ​ക്ക് ന​ന്ദി പ​റ​യാ​നും ന​യ​ൻ​സ് മ​റ​ന്നി​ല്ല.

ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ദ​ർ​ബാ​ർ ആ​ണ് ഇ​നി ന​യ​ൻ​താ​ര​യു​ടേ​താ​യ പു​റ​ത്തു​വ​രാ​നു​ള്ള ചി​ത്രം.

Related posts