തെന്നിന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം പറ്റി ലേഡി സൂപ്പർ സ്റ്റാറായി വിലസിയ നയൻതാരയ്ക്ക് കാലിടറി !തെലുങ്കിൽ നിന്നു വെള്ളിത്തിരയിലെത്തി നയൻസിന്റെ സിംഹാസനം കൈവശപ്പെടുത്തിയത് മറ്റാരുമല്ല, യുവാക്കളുടെ ഹരമായ അനുഷ്ക ഷെട്ടി. നയൻതാര ഇപ്പോൾ ഒരു സിനിമയിലെ അഭിനയത്തിന് തെന്നിന്ത്യയിൽ വാങ്ങുന്നത് നാല് കോടിയാണ് എന്നാണ് പറയപ്പെടുന്നത്.
പരസ്യ രംഗത്തും വില കൂടിയ താരമാണ് നയൻസ്.അനുഷ്ക ഇപ്പോൾ പ്രതിഫലം അഞ്ചു കോടി ആയി ഉയർത്തിക്കഴിഞ്ഞതായാണ് കോളിവുഡിൽ നിന്നും ടോളിവുഡിൽ നിന്നും പുറത്തു വരുന്ന വിവരം. തന്റെ വിലയിടിയുന്നത് ചെറുക്കാൻ പ്രതിഫലം നാല് തന്നാലും ആറു വാങ്ങിയതായി പറയാൻ നയൻസ് നിർമാതാക്കളോട് പറയുന്നുണ്ടെന്നാണ് പ്രമുഖ സിനിമാ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.