ലേഡി സൂപ്പർ താരം നയൻതാരയുടെ പുതിയ മേക്ക് ഓവറാണ് ഇപ്പോൾ സംസാരവിഷയം. നയന്‍താര ഇരട്ടവേഷത്തിലഭിനയിക്കുന്ന ഐറ എന്ന ചിത്രത്തിലാണ് അദ്ഭുതപ്പെടുത്തുന്ന വേഷപ്പകർച്ച.
ലക്ഷ്മി, മാ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.എം. സർജുൻ ആണ് ഐറ സംവിധാനം ചെയ്യുന്നത്. കലൈയരശൻ, യോഗി ബാബു എന്നിവരെ കൂടാതെ മലയാളി താരം കുളപ്പുള്ളി ലീലയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.