നയൻതാര ഇപ്പോൾ ഒരു പ്രൊഡ്യൂസറെ അന്വേഷിക്കുകയാണ്. തനിക്ക് ഇഷ്ടപ്പെട്ട കഥ വിട്ടുകളയാൻ താരത്തിന് മടി. അറിവഴകൻ ഒരുക്കുന്ന സൈക്കോളജിക്കൽ ത്രില്ലറിന്റെ കഥയാണ് നയൻതാരയ്ക്ക് ഏറെ ഇഷ്ടമായത്.
പിവിവി സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്ന് ഏറ്റെങ്കിലും ചിത്രം ഇറങ്ങാൻ വൈകുമെന്ന് അറിഞ്ഞതോടെ പിൻമാറുകയായിരുന്നു. ഇതെത്തുടർന്നാണ് നയൻസ് പുതിയ പ്രൊഡ്യൂസറെ തിരയുന്നത്. സംവിധായകനും നിര്‍മാതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ചിത്രത്തിനെ പെരുവഴിയിലാക്കിയത്.
നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മലയാളി താരം മഞ്ജു വാര്യരെ അഭിനയിപ്പിക്കാനായിരുന്നു നേരത്തെ ചിന്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ തീരുമാനത്തിൽ നിന്നു മാറി നയൻസിൽ എത്തിച്ചേരുകയായിരുന്നു.