കോടികള്‍ മുടക്കി തെന്നിന്ത്യന്‍ താരസുന്ദരിയും മലയാളിയുമായ നയന്‍ താര പോയസ് ഗാര്‍ഡനില്‍ വീട് സ്വന്തമാക്കിയെന്നു റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഒരു നടിയാണ് നയന്‍താര.
ഇപ്പോഴിതാ ചെന്നൈയിലെ പോഷ് ഏരിയയായ പോയസ് ഗാര്‍ഡനില്‍ താരം വീട് വാങ്ങിയിരിക്കുന്നതാണ് വാര്‍ത്തകളില്‍ നിറയുന്നത്.
അധികം താമസിയാതെ പ്രതിശ്രുത വരന് വിഘ്നേഷ് ശിവനൊപ്പം നയന്‍സ് അവിടേക്കു മാറുമെന്നാണു കേള്‍ക്കുന്നത്.
സംവിധായകന് വിഘ്നേഷ് ശിവനൊപ്പമുള്ള താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി.
നയന്‍താരയുടെ സിനിമാവിശേഷങ്ങളും പ്രണയവിശേഷങ്ങളുമൊക്കെ വാര്‍ത്തകളില്‍ നിറയാറുണ്ടെങ്കിലും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത് വളരെ കുറവാണ്.
ഇതിനിടെയാണ് ചെന്നൈയില്‍ താരം പുതിയ വീടു വാങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. ചെന്നൈയിലെ പോഷ് ഏരിയ ആണ് പോയസ് ഗാര്‍ഡനിലാണ് താരം വീട് വാങ്ങിയിരിക്കുന്നത്.
നാല് മുറികളുള്ള വീടാണ് താരം സ്വന്തമാക്കിയത്. പ്രതിശ്രുത വരന് വിഘ്നേഷ് ശിവനൊപ്പം താരം വൈകാതെ പുതിയ വീട്ടിലേക്കു മാറും.
കോടികള്‍ മുടക്കിയാണ് താരം പുത്തന്‍ വീടു സ്വന്തമാക്കിയിരിക്കുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍.
പോയസ് ഗാര്‍ഡനില്‍ മറ്റൊരു വീടു കൂടി വാങ്ങാന്‍ താരം പദ്ധതിയിടുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. ചെന്നൈയിലെ വളരെ പ്രസിദ്ധമായ സ്ഥലമാണ് പോയസ് ഗാര്ഡന്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത, സൂപ്പര്‍താരം രജനീകാന്ത് എന്നിവര്‍ക്കും ഇവിടെ വസതികളുണ്ട്. നടന് ധനുഷ് തന്റെ സ്വപ്ന ഭവനം നിര്‍മിക്കുന്നതും പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വീടിനടുത്തായാണ്.
അടുത്തിടെയാണ് താരം തന്റെ 37-ാം പിറന്നാള്‍ ആഘോഷിച്ചത്. സംവിധായകന് വിഘ്നേഷ് ശിവനുമായി വര്‍ഷങ്ങളായി പ്രണയത്തിലാണ് നയന്‍സ്.
കഴിഞ്ഞ വര്‍ഷം ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. നയന്‍താര തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്.
വിവാഹത്തെക്കുറിച്ചും ആരാധകരെ അറിയിക്കുമെന്നും നയന്‍താര വ്യക്തമാക്കിയിരുന്നു…