
ഒരു കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നു. വിവാഹ ജീവിതത്തിൽ എനിക്ക് വിശ്വാസമുണ്ട്. ഒരിക്കൽ വിവാഹം ഉണ്ടാവും. പക്ഷെ അത് എപ്പോൾ നടക്കുമെന്നു പറയാൻ കഴിയില്ലെന്നും നയൻതാര. താൻ കണ്ടതിൽ വച്ച് ഏറ്റവും ആകർഷണമുള്ള പുരുഷൻ ഹോളിവുഡ് നടൻ ജോർജ് ക്ലൂണിയാണെന്നും തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര കൂട്ടിച്ചേർത്തു.
ഒരു അന്യഭാഷ മാധ്യമത്തിന് അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് നയൻസിന്റെ ഈ വെളിപ്പെടുത്തൽ.വിക്രമിനൊപ്പം ഇരുമുരുകൻ, കാർത്തിക്കൊപ്പം കശ്മോര, ഫഹദിനും ശിവകാർത്തികേയനുമൊപ്പം മോഹൻ രാജ ചിത്രം, തെലുങ്കിൽ ബാബു ബൻഗാരത്തിനൊപ്പം ചിരഞ്ജീവി ചിത്രം തുടങ്ങി തെലുങ്കിലും തമിഴിലും വൻ തിരക്കിലാണ് ഈ മലയാളി നടി.
ഇതിനിടയിലാണ് തന്റ വിവാഹ സ്വപ്നങ്ങളും നയൻസ് പങ്കുവച്ചത്. 12 വർഷമായി സിനിമാരംഗത്ത് തുടരുന്ന താൻ, വിശ്വാസവും, കഠിനാധ്വാനവും കൊണ്ടാണ് ഈ മേഖലയിൽ പിടിച്ചു നിൽക്കുന്നതെന്നും നയൻസ് പറഞ്ഞു. –