സെപ്റ്റംബർ 29നാണ് ഔദ്യോഗികമായി നയൻതാരയുടെ സൗന്ദര്യ സംരക്ഷക ഉൽപ്പന്നങ്ങളുടെ ബ്രാൻഡായ 9സ്കിൻ ആരംഭിച്ചത്.
എന്നാൽ 9സ്കിൻ പുറത്തിറക്കിയ ശേഷം സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ലക്ഷ്വറി ബ്രാൻഡായതുകൊണ്ട് തന്നെ സാധാരണക്കാർ വഹിക്കാവുന്നതിലും അപ്പുറമാണ് ഇതിന്റെ വില. സെലിബ്രിറ്റികളെയും സമ്പന്നരെയും ലക്ഷ്യം വെച്ചാണ് 9സ്കിൻ പുറത്തിറക്കിയതെന്നാണ് വിമർശനം.
ഡേ ക്രീം, നൈറ്റ് ക്രീം, ആന്റി-ഏജിങ് സിറം, ഗ്ലോ സിറം, സ്കിന്റില്ലേറ്റ് ബൂസ്റ്റർ ഓയിൽ എന്നിങ്ങനെ അഞ്ച് ഉൽപ്പന്നങ്ങളാണ് 9 സ്കിന്നിന്റെ ബ്രാന്റിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.
50 ഗ്രാം ഡേ ക്രീമിന് 1,799 രൂപയാണ് വില. 50 ഗ്രാം നൈറ്റ് ക്രീമിന് 1,899 രൂപ, ആന്റി-ഏജിങ് സിറത്തിന് 1,499 രൂപ, ഗ്ലോ സിറത്തിന് 1,199 രൂപയാണ് വില.
പ്രകൃതിയും ആധുനിക ശാസ്ത്രവും പിന്തുണയുള്ള സമവാക്യങ്ങൾ ഉപയോഗിച്ച് ആറ് വർഷമെടുത്താണ് പ്രൊഡക്ട് വിപണിയിലെത്തിച്ചിരിക്കുന്നത്.നിങ്ങളുടെ നിത്യേനയുള്ള ചർമ സംരക്ഷണത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഉൽപ്പന്നങ്ങൾ ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്നതാണ്. ഈ സ്നേഹം നിങ്ങൾക്ക് തരുന്നതിൽ ഞങ്ങൾ വളരെയധികം സന്തുഷ്ടരാണ് എന്ന് നയൻതാര പറഞ്ഞു.
ജവാന്റെ റിലീസിനോടനുബന്ധിച്ചാണ് താരം സോഷ്യൽ മീഡിയയിൽ സജീവമായത്. എന്നാൽ ബ്രാൻഡ് പ്രൊമോഷന് വേണ്ടിയാണ് അക്കൗണ്ട് തുടങ്ങിയതെന്നും പ്രതികരണങ്ങളുണ്ട്. മക്കളായ ഉലകിന്റെയും ഉയിരിന്റെയും വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം ആദ്യം സോഷ്യൽ മീഡിയയിൽ വരവ് അറിയിച്ചത്.