ഇത്രയുംകാലം സിനിമയിൽ അഭിനയിക്കുന്നതിന് നയൻതാര നിബന്ധനകളൊന്നും വച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ചില പുതിയ തീരുമാനങ്ങൾ താരം എടുത്തിട്ടുണ്ടെന്നാണ് വാർത്തകൾ.
കാമുകൻ വിഘ്നേഷ് ശിവയുമായുള്ള വിവാഹത്തിന് മുന്നോടിയായാണ് ഇത്തരം തീരുമാനങ്ങളെന്നാണ് റിപ്പോർട്ടുകൾ. ഇനി മുതൽ സെക്സിയായി അഭിനയിക്കില്ലെന്നാണ് താരം തീരുമാനിച്ചിരിക്കുന്നത്.
ഇതിനകം കരാറൊപ്പിട്ടിരിക്കുന്ന ചിത്രങ്ങളിൽ നിന്ന് തന്റെ അത്തരം രംഗങ്ങൾ ഒഴിവാക്കണമെന്ന് താരം നിർദേശിച്ചിരിക്കുകയാണ്. മാത്രമല്ല ഇനി മുതൽ രാത്രിയിലുള്ള ചിത്രീകരണങ്ങൾ ഒഴിവാക്കാനും നയൻതാര തീരുമാനിച്ചിട്ടുണ്ട്.
താൻ ഉൾപ്പെടുന്ന രംഗങ്ങൾ കഴിവതും വൈകുന്നേരത്തോടെ ചിത്രീകരിച്ചു തീർക്കണമെന്നാണ് താരത്തിന്റെ ഡിമാൻഡ്.