ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരങ്ങളിലൊരാളാണ് നയൻതാര. ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന പേരുകളാണ് നയൻതാരയുടെയും പ്രഭുദേവയുടെയും.
പ്രഭുദേവയുമായുള്ള പ്രണയം ഒരു കാലത്ത് വൻവിവാദമായി മാറിയിരുന്നു. നയൻതാരയ്ക്കെതിരേ കടുത്ത വിമർശനങ്ങളുമായി പ്രഭുദേവയുടെ ഭാര്യ രംഗത്ത് എത്തിയിരുന്നു.
തന്റെ ഭർത്താവിനെ നയൻതാര തട്ടിയെടുക്കുന്നുവെന്നായിരുന്നു അവർ ആരോപിച്ചത്. ഈ സംഭവത്തിന് ശേഷമായാണ് ഇരുവരും വേർപിരിഞ്ഞത്. വർഷങ്ങൾക്ക് ശേഷം ഈ താരജോഡികൾ ഒരുമിച്ച് സിനിമ ചെയ്യുന്നുവെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
പ്രഭുദേവയ്ക്കൊപ്പം പ്രവർത്തിക്കാൻ നയൻതാര സമ്മതിച്ചുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രഭുദേവ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കുന്നത് ഇസാരി ഗണേഷാണ്.
വിശാലിനേയും കാർത്തിയേയും നായകൻമാരാക്കി വർഷങ്ങൾക്ക് മുൻപ് തുടങ്ങിവച്ച ചിത്രം പൂർത്തീകരിക്കാനായാണ് നിർമാതാവ് പ്രഭുദേവയെ സമീപിച്ചത്. നടികർ സംഘത്തിന്റെ തിരക്കുകളിലായതോടെ വിശാൽ ചിത്രത്തിൽ നിന്നു പിൻവാങ്ങുകയായിരുന്നു.
ഗണേഷും പ്രഭുദേവയും ചേർന്ന് സിനിമ പുനരാവിഷ്ക്കരിക്കുന്പോൾ കാർത്തിയും നയൻതാരയും ഇവർക്കൊപ്പമുണ്ടാവുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിശാലിന്റെ പകരക്കാനായി മറ്റൊരു താരമെത്തിയേക്കും. ഈ സിനിമയെക്കുറിച്ചുള്ള ഒൗദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സ്വീകരിക്കുന്ന നിലപാടാണ് നയൻസിനെന്നും അതിനാലാണ് താരം ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും സൂചനയുണ്ട്.