നയൻതാര ഭര്‍ത്താവ് വിഘ്നേഷ് ശിവനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വൈറലായിരുന്നു. നിമിഷ നേരം കൊണ്ടാണ് ആ വാർത്ത അങ്ങാടിപ്പാട്ടായത്. എന്നാല്‍ ഈ വാര്‍ത്ത വന്നതിന് ശേഷം വിഘ്നേഷ് ഇന്‍സ്റ്റാഗ്രാമിൽ ഒരു സ്റ്റോറി ഇട്ടു.
അത് കണ്ടപ്പോഴാണ് ലേഡി സൂപ്പർസ്റ്റാറിന്റെ ആരാധകർക്ക് സമാധാനം ആയത്. നയന്‍താരയുടെ ഫോട്ടോ തന്നെയാണ് വിഘ്നേഷ് സ്റ്റോറിയായി പങ്കുവച്ചത്. നയൻതാരയുടെ ബ്യൂട്ടി ബ്രാൻഡായ 9 സ്കിൻ വരാനിരിക്കുന്ന അവാർഡ് ഷോയുടെ ടൈറ്റിൽ സ്പോൺസർ ആയിരിക്കുമെന്ന പോസ്റ്ററാണ് അദ്ദേഹം സ്റ്റോറിയായി ഇട്ടിരിക്കുന്നത്.
താരദന്പതികൾ തമ്മിൽ എന്തെങ്കിലും അസ്വാരസ്യങ്ങൾ ഉണ്ടോയെന്ന ചോദ്യത്തിനു വിരാമമിട്ടുകൊണ്ടാണ് വിഘ്നേഷിന്റെ പുതിയ പോസ്റ്റ്. അതേ സമയം നയൻതാര വിഘ്നേഷിനെ വീണ്ടും ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നതും ആരാധകർക്ക് ആശ്വാസ വാർത്തയായി.
2022 ജൂണ്‍ 9നാണ് നയന്‍താരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. ഇരുവർക്കും ഉലകം, ഉയിര് എന്നിങ്ങനെ ഇരട്ട മക്കളാണുള്ളത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുട്ടികള്‍ ജനിച്ചത്.