ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവയും വിവാഹിതരാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ചില തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തി യാല്‍ ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം അടുത്തിടെ ഇരുവരും തെറ്റിപ്പിരിഞ്ഞതായും വാര്‍ത്തകള്‍ വന്നിരുന്നു. നയന്‍താരയുടെ പുതിയ പ്രണയബന്ധമാണ് ഇരു വരും തമ്മില്‍ അകലാന്‍ കാരണ മെന്നായിരുന്നു ഗോസിപ്പ്. പക്ഷേ അതിനു ശേഷം നടന്ന ഫിലിം ഫെ യര്‍ അവാര്‍ഡില്‍ ഇരുവരും ചേര്‍ന്നെടുത്ത സെല്‍ഫി പുറത്തായതോടെ ആ ഗോസിപ്പും അവസാനിച്ചു. ഫിലിം ഫെയര്‍ ചടങ്ങില്‍ അവാര്‍ഡ് വാങ്ങാനായി ക്ഷണിച്ചപ്പോള്‍ പുസരസ്കാരം വിഘ്നേഷ് സമ്മാനിച്ചാല്‍ മതിയെന്നായിരുന്നു നയന്‍സ് പറഞ്ഞത്. തുടര്‍ന്ന് വിഘ്നേഷില്‍ നിന്നാണ് നയന്‍സ് അവാര്‍ഡ് സ്വീകരിച്ചത്.