തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര ഗ്ലാമര്‍പ്രദര്‍ശനം നിര്‍ത്തുകയാണോ? കോടമ്പാക്കത്തുനിന്ന് ചില വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. തന്നെ ഇനി അഭിനയിക്കാന്‍ മാത്രം വിളിച്ചാല്‍ മതിയെന്നും സിനിമയില്‍ ശരീരം പ്രദര്‍ശിപ്പിക്കാന്‍ താനില്ലെന്നും പ്രമുഖ സംവിധായകനും നിര്‍മാതാവിനും മുമ്പില്‍ നയന്‍താര പറഞ്ഞതായിട്ടാണ് കോടമ്പാക്കത്തിനിന്നുള്ള വിവരം. തങ്ങളുടെ പുതിയ ചിത്രത്തിലേക്ക് നായികയായി നയന്‍സിനെ ക്ഷണിക്കാന്‍ പോയതായിരുന്നു സംവിധായകനും നിര്‍മാതാവും.നയന്‍സ് തമിഴ്‌സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായതിനാല്‍ നയന്‍സിന്റെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലായെന്നാണ് സിനിമാലോകം പറയുന്നത്. ഗോകുല്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം കാഷ്‌മോരയായിരുന്നു നയന്‍സിന്റേതായി ഒടുവില്‍ വന്ന ചിത്രം. കാര്‍ത്തിയാണു ചിത്രത്തിലെ നായകന്‍. ഡോറ, ഇമൈക്ക നോഡികള്‍ തുടങ്ങിയവയാണു നയന്‍സിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
നയന്‍താരയുടെ തീരുമാനം ആരാധകര്‍ക്ക് ദുഃഖിക്കേണ്ടി വരുമോ?
