തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട പ്രണയജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരുടെയും വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
നാനും റൗഡി താന്‍ സിനിമയുടെ സമയത്താണ് നയന്‍സും വിക്കിയും പ്രണയത്തിലായത്. വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. വിജയ് സേതുപതി നായകനായ സിനിമയില്‍ ശ്രദ്ധേയ വേഷത്തിലാണ് നയന്‍താര അഭിനയിച്ചത്.
ഒരുമിച്ച് ചടങ്ങുകളിലും യാത്രകള്‍ക്കായുമൊക്കെ പോയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം എല്ലാവരും ഉറപ്പിച്ചത്. കൂടാതെ നയനും വിക്കിയും ഒരുമിച്ചുളള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പുറത്തിറങ്ങിയിരുന്നു.
നയന്‍താര സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ലെങ്കിലും വിഘ്നേഷ് ശിവൻ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. വിഘ്നേഷ് ശിവന്റെ എറ്റവും പുതിയ ചിത്രമായ കാത്തുവാക്കുലെ രണ്ട് കാതല്‍ എന്ന ചിത്രത്തിലും നയന്‍ തന്നെയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിജയ് സേതുപതി തന്നെ നായകനാവുന്ന ചിത്രത്തില്‍ സാമന്തയാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്. ഇതിനിടെ വിഘ്നേഷ് ശിവന് പങ്കുവെച്ച പുതിയൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്.
നയന്‍താരയുടെ വിരലില്‍ മോതിരം അണിയിച്ചുളള ഒരു ചിത്രമാണ് വിഘ്നേഷ് ശിവന് പങ്കുവെച്ചത്. മുഖം കാണിക്കുന്നില്ലെങ്കിലും വിഘ്നേശിന്റെ നെഞ്ചില്‍ കൈ വച്ചുനില്‍ക്കുന്ന നയന്‍താരയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. വിരലോട് ഉയിര് കൂട കോര്‍ത്തു എന്ന ക്യാപ്ഷനിലാണ് പുതിയ റൊമാന്റിക് ചിത്രം വിക്കി പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ഇത് ഇവരുടെ എന്‍ഗേജ്മെന്റ് റിംഗാണോ എന്ന് ചോദിച്ചുകൊണ്ടാണ് ആരാധകര്‍ എത്തുന്നത്. എന്‍ഗേജ്മെന്റ് കഴിഞ്ഞോ? എന്നായിരുന്നു? എന്നൊക്കെ ചോദിച്ച് കമനന്റുകള്‍ വന്നു. എന്നാല്‍ ഇതെകുറിച്ച് വിഘ്നേഷിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
നിരവധി പേരാണ് താരങ്ങള്‍ക്ക് അഭിനന്ദങ്ങള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വാലന്റൈന്‍സ് ഡേയിലാണ് നയന്‍താരയ്ക്കൊപ്പമുളള പുതിയ ചിത്രം വിഘ്നേഷ് ശിവന് പ്രഖ്യാപിച്ചത്.