നയൻതാരയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. പത്തു വർഷത്തിന് ശേഷമാണ് നയൻതാര ഒരു ടെലിവിഷൻ ചാനലിന് അഭിമുഖം നൽകുന്നത്.
കഴിഞ്ഞ പത്തു വർഷത്തിനിടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ ലേഡി സൂപ്പർസ്റ്റാർ അഭിമുഖത്തിൽ മനസ് തുറന്നു.
വിജയ് ടിവിയിൽ ഒരു ചാറ്റ് ഷോയിലാണ് നടി അതിഥിയായി എത്തിയത്. അഭിമുഖത്തിൽ തന്റെ വിവാഹത്തെക്കുറിച്ചും മാതാപിതാക്കളെ കുറിച്ചുമൊക്കെ പറഞ്ഞു.
ഇതാദ്യമായിട്ടാണ് നയൻതാര കുടുംബത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണ്. ഏത് സിനിമയിൽ അഭിനയിക്കുന്നതെന്നു പോലും അവർക്ക് അറിയില്ല. സിനിമ റിലീസ് ആവുന്ന ദിവസം ഞാന്‍ വിളിച്ച് പറയും.
അമ്മാ ഈ ചിത്രം റിലീസ് ആയിട്ടുണ്ട് എന്ന്. അപ്പോള്‍ അവര്‍ പോയി കാണും. ഭാഷ മനസിലായില്ലെങ്കില്‍ പോലും ഞാന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം കാണും. ഇത്രേയുള്ളു അവര്‍ക്ക് എന്റെ സിനിമകളുമായുള്ള ബന്ധം- നയന്‍താര പറയുന്നു.
തന്റെ അച്ഛന്റെ അസുഖത്തെക്കുറിച്ചും അഭിമുഖത്തില്‍ നയന്‍താര പറഞ്ഞിരുന്നു. ജീവിതത്തില്‍ നിന്ന് തിരിച്ച് പോവാന്‍ ഒരു ടൈംമെഷീന്‍ കിട്ടുകയാണെങ്കില്‍ എന്റെ അച്ഛനെ പഴയ പോലെ കാണണമെന്നാണ് ആഗ്രഹം.
ഇന്നെന്റെ ജീവിതത്തില്‍ ഒരു ചിട്ടയും, ആര്‍ജവവും സമയനിഷ്ഠയുണ്ടെങ്കില്‍ അതെല്ലാം എല്ലാം അച്ഛനില്‍ നിന്നു പകര്‍ന്ന് കിട്ടിയതാണ്. ഇപ്പോള്‍ അച്ഛന് അസുഖം കൂടുതലാണ്.
ആശുപത്രിയില്‍ ആണ്. അച്ഛന്റെ അസുഖം മാറ്റിയെടുത്ത് പഴയ പോലെ കാണണമെന്നാണ് ആഗ്രഹം.ഞാന്‍ സിനിമയില്‍ എത്തി രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അച്ഛന് വയ്യാതെയായി.
ഇത്രയും കാലം അമ്മയാണ് അച്ഛനെ നോക്കിയത്. അതുപോലെ മറ്റാർക്കും അച്ഛനെ നോക്കാൻ കഴിയില്ലെന്നും നയൻതാര അഭിമുഖത്തിൽ പറഞ്ഞു.