നയന്‍താര- ചിമ്പു പ്രണയം ഒരുകാലത്ത് സിനിമലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇവരുടെ പ്രണയകഥകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. രണ്ടുപേരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍ അക്കാലത്ത് ഏറെ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഇരുവരും തമ്മില്‍ അകന്നു. എന്നാല്‍ ആ പ്രണയബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് സംവിധായകന് നന്ദു. ചിമ്പു സംവിധാനം ചെയ്ത് നയന്‍താര നായികയായി എത്തിയ വല്ലവന് സിനിമയുടെ സഹസംവിധായകനായിരുന്നു നന്ദു.
പലരും എന്നോടു നേരിട്ട് ചോദിച്ചിരുന്നു, നിങ്ങള്‍ നയന്‍സിന്റെയും ചിമ്പുവിന്റെയും മാമയാണോയെന്ന്. ആ ചോദ്യം എന്നെ നിരാശപ്പെടുത്തുന്നു. എന്നാല്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ അതു സത്യമാണ്. ഒരുതരത്തില്‍ എല്ലാ സംവിധായകരും മാമാമാര് തന്നെയാണ്. കാരണം എല്ലാ സിനിമകളിലും സംവിധായകന് ഒരു നായകനെയും നായികയെയും സൃഷ്ടിക്കുന്നു. എന്നിട്ട് അവരേ ഒന്നിച്ചു കൊണ്ടു വരുന്നു.
ഒരു നല്ല സിനിമയിലെ നല്ല മാമാ മികച്ച സംവിധായകനാകും. എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ മാമാ ജെയിംസ് കാമറൂണാണ്. കാരണം അദ്ദേഹം ടൈറ്റാനിക്ക് ഉണ്ടാക്കി അതുകൊണ്ടു ചിമ്പുവിന്റെയും നയന്‍താരയുടെയും മാമായാണോ എന്ന ചോദ്യത്തെ ഞാന്‍ തെറ്റിദ്ധരിക്കുന്നില്ല- നന്ദു കൂട്ടിച്ചേര്‍ക്കുന്നു. സംവിധായകനും നിര്‍മാതാവുമായി വിഘ്നേഷാണ് ഇപ്പോള്‍ നയന്‍സിന്റെ പുതിയ പ്രണയജോഡി.