ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയാണ് നയന്‍താര. മലയാളത്തില്‍ നിന്നാണ് 2005ല്‍ അയ്യാ എന്ന സിനിമയിലൂടെ തമിഴകത്തു നായികയായി നയന്‍സ് അരങ്ങേറ്റം കുറിച്ചത്. തന്റെ കരിയര്‍ ഒരു പതിറ്റാണ്ടുപിന്നിടുമ്പോഴും തെന്നിന്ത്യയിലെ താരറാണിയായി തുടരുന്നു. നടിയോടുള്ള ആരാധകരുടെ സ്നേഹം വെളിവാക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.
കൊലമാവ് കോകിലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനല്‍ പരിപാടിയില്‍ നയന്‍താര പങ്കെടുത്തിരുന്നു. നയന്‍താരയുടെ കടുത്ത ആരാധകരെയായിരുന്നു പരിപാടിയില്‍ കാണികളായി ക്ഷണിച്ചിരുന്നത്. നയന്‍താരയെ നേരിട്ടുകണ്ട ആരാധകന് പൊട്ടിക്കരയുകയായിരുന്നു. ആരാധകന്റെ സ്നേഹം കണ്ടു നയന്‍താരയ്ക്കും അദ്ഭുതമായി. അതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.
നടിയോടുള്ള ഇഷ്ടം മൂത്ത് തന്റെ കയ്യില്‍ ‘നയന്‍താര’ എന്നു പച്ചകുത്തിയിട്ടുമുണ്ടായിരുന്നു ആ ആരാധകന്. ആരാധകന്റെ സ്നേഹം കണ്ട് നയന്‍താരയും അത്ഭുതപ്പെട്ടു. ആരാധകനെ സ്നേഹത്തോടെ ആലിംഗനം ചെയ്യുകയും ചെയ്തു നയന്‍സ്. എന്തായാലും ആരാധകന് ഭ്രാന്താണെന്ന തരത്തിലാണ് സോഷ്യല്‍മീഡിയ പ്രതികരിച്ചത്. നയന്‍സിനെ കേന്ദ്രകഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കൊലമാവ് കോകില.