സൂപ്പര്താര പദവിയിലേക്ക് നടിമാര് എത്തുന്നത് വളരെ അപൂര്വമാണ്. എന്നാല് സിനിമാ പാരമ്പര്യമൊന്നുമില്ലാതെ എത്തി സൂപ്പര്താരമായി മാറിയ നടിയാണ് നയന്താര. മലയാളത്തിൽ നിന്നു തമിഴിലേക്ക് എത്തിയതോടെയാണ് നയന്താരയുടെ കരിയര് മാറിമറിയുന്നത്. പിന്നീട് ലോകം അറിഞ്ഞ മികച്ച താരസുന്ദരിമാരില് ഒരാളായി നടി മാറുകയും ചെയ്തു. എല്ലാ കാര്യത്തിലും കര്ശനനിബന്ധനയും നിലപാടുകളുമൊക്കെ ഉണ്ടായിരുന്ന നയന്താര അടുത്തിടെ വ്യാപക വിമര്ശനങ്ങളാണ് വരുത്തിവച്ചത്.
നാല്പതാമത്തെ വയസിലേക്ക് പ്രവേശിച്ചത് മുതല് നയന്താരയ്ക്ക് കഷ്ടകാലമാണെന്ന് പറയാം. കുടുംബത്തെക്കുറിച്ചും നടിയുടെ കരിയറിനെക്കുറിച്ചുമൊക്കെ വളരെ മോശമായ പ്രതികരണങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തില് അടുത്തിടെ ഒരു സിനിമയുടെ പരിപാടിയില് നടി മീനയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ നയന്താര വിമര്ശനങ്ങളേറ്റു വാങ്ങിയിരുന്നു.
അടുത്തിടെ ഫെമി നയന് എന്ന പേരില് നടിയുടെ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ട് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. തമിഴ്നാട്ടിലെ ഇന്ഫ്ളുവന്സര്മാരും സാധാരണക്കാരുമൊക്കെ ഈ ചടങ്ങിനെത്തി. എന്നാല് വരാമെന്നു പറഞ്ഞതിനെക്കാളും ആറ് മണിക്കൂറോളം വൈകിയാണ് നടി ഭര്ത്താവുമായി അവിടേക്ക് എത്തുന്നത്.
മാത്രമല്ല പലരുടെയും കൂടെനിന്ന് ഫോട്ടോ എടുക്കാന് പോലും താത്പര്യം കാണിച്ചതുമില്ല. ഇത്തരത്തില് നയന്താരയുടെ ഒരു വീഡിയോ സോഷ്യല് മീഡിയയിലൂടെ വീണ്ടും വൈറലാവുകയാണ്. പരിപാടിയ്ക്കെത്തിയ നടി ഭര്ത്താവ് വിഘ്നേശ് ശിവനൊപ്പം ചിലരുമായി ഫോട്ടോസ് എടുക്കാന് ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. മാത്രമല്ല നടിയോട് കുറച്ചൂടി നടുഭാഗത്തേക്ക് നില്ക്കാമോ എന്ന് ഫോട്ടോഗ്രാഫര് ചോദിക്കുമ്പോള് താത്പര്യമില്ലാത്ത രീതിയിലായിരുന്നു നയന്താരയുടെ പ്രതികരണം.
നിവർത്തിക്കേട് കൊണ്ട് ഫോട്ടോയ്ക്ക് നില്ക്കേണ്ടി വന്നതാണെന്ന് വ്യക്തമാക്കുന്ന മുഖഭാവങ്ങളാണ് നയന്താരയില് കാണാന് സാധിക്കുന്നത്. ഇതോടെ വീഡിയോയുടെ താഴെ വരുന്ന കമന്റുകളിലൂടെ ആരാധകരും നയന്താരയുടെ അഹങ്കാരത്തെ കുറിച്ച് അഭിപ്രായപ്പെടുകയാണ്. ഈ ദിവസങ്ങളില് നയന്താര ഭയങ്കര ആറ്റിറ്റ്യൂഡ് ഇടുന്നത് പോലെയാണ് പെരുമാറുന്നത്.
അവിടെ ഉള്ളവരൊക്കെ സാധാരണക്കാരാണെന്ന് സൂപ്പര്സ്റ്റാര് മനസിലാക്കണം, അവരുടെ ആറ്റിറ്റ്യൂഡ് കാണുമ്പോള് വെറുപ്പ് തോന്നുന്നു, താനില്ലാതെ കോളിവുഡ് ഇന്ഡസ്ട്രി മുന്നോട്ട് പോകില്ലെന്നാണ് അവരുടെ വിചാരം.
ഭ്രാന്തന്മാരായ ആരാധകരാണ് അവര്ക്കുവേണ്ടി പണം പാഴാക്കുന്നത്. ശരിക്കും ഇവിടെ ധാരാളം പുതിയ നായികമാര് രംഗത്തുവരുന്നുണ്ട്. അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്… നയന്താരയ്ക്ക് ഇതെന്തുപറ്റിയതാണ്, മുന്പൊന്നും കാണാത്തതുപോലെ പരുക്കന് പെരുമാറ്റമാണ് എല്ലായിപ്പോഴും.
ശരിക്കും ഇവര്ക്കു കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. മുന്പ് ഇങ്ങനെ ആയിരുന്നില്ല. ഒന്നുകില് തലക്കനം, അല്ലെങ്കില് താനെന്തോ വലിയ ആളായെന്ന തോന്നല്. ഇതു രണ്ടും നടിയ്ക്ക് ദോഷം ചെയ്യുമെന്നാണ് ആരാധകര് ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ തന്നെ ഇനിയാരും ലേഡി സൂപ്പര്സ്റ്റാര് എന്നു വിളിക്കരുതെന്ന അഭ്യര്ഥന നയന്താര മുന്നോട്ടു വച്ചതും പരിഹാസങ്ങള്ക്കു കാരണമായിരുന്നു.