തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. സോഷ്യല്‍ മീഡിയയിലും മറ്റും നിരവധി ഫോളോവേഴ്സ് ഉള്ള നയന്‍താര ഫെമി 9 എന്ന ബിസിനസ് സംരംഭത്തിന്റെ സ്ഥാപക ഉടമയും കൂടിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായ നയന്‍താര മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. സംവിധായകന് വിഘ്നേഷ് ശിവനെയാണ് നയന്‍താര വിവാഹം ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ നയന്‍താരയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനം ഉയരുകയാണ്. തന്റെ ബിസിനസ് സംരംഭമായ ഫെമി 9 ന്റെ ഒരു പരിപാടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. രാവിലെ ഒമ്പത് മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നയന്‍താരയും വിഘ്നേഷ് ശിവനും ആറു മണിക്കൂറോളം വൈകി ഉച്ച കഴിഞ്ഞി മൂന്നു മണിക്കാണ് പരിപാടിക്ക് എത്തിയത്.
ഇതോടെ ഉച്ചയ്ക്ക് ഒരു മണിക്കു തീരേണ്ട പരിപാടി തീര്‍ന്നത് വൈകിട്ട് ആറ് മണിയോടെയായിരുന്നു. പരിപാടിക്ക് എത്തിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ അടക്കമുള്ളവരെ നയന്‍താരയും വിഘ്നേഷും വൈകിയെത്തിയത് ബാധിച്ചു. ഇതിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പരിപാടിയുടെ ചിത്രങ്ങള്‍ നയന്‍താര തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.
ഇതിന് താഴെ നിരവധി പേരാണ് നയന്‍താരയുടെ നടപടിക്കെതിരോ വിമര്‍ശനമുന്നയിക്കുന്നത്. വൈകിയെത്തിയതിന് ക്ഷമാപണം പോലും നടത്താന്‍ നയന്‍താര തയാറായില്ല എന്നതിനും വിമർശനമുയർന്നു. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ നയന്‍താര ഇതുവരെ തയാറായിട്ടില്ല.
അന്നപൂരണിയാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ചിത്രം. ഇനി വരാനിരിക്കുന്നത് രക്കായി എന്ന ചിത്രമാണ്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. സെന്തില്‍ നള്ളസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.