മുക്കുത്തി അമ്മൻ എന്ന ചിത്രത്തിൽ ദേവി ആയി അഭിനയിക്കുന്നതിനാൽ നയൻതാര വ്രതമെടുക്കാൻ തീരുമാനിച്ചത് നേരത്തെ വാർത്തയായിരുന്നു. ഇപ്പോൾ സിനിമയുടെ ചിത്രീകരണത്തിനുമുന്പ് ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണ് നടി.
സംവിധായകൻ വിഘ്നേഷ് ശിവനൊപ്പമാണ് നയൻസിന്റെ ക്ഷേത്രദർശനങ്ങളെല്ലാം. ഇപ്പോൾ നടി കന്യാകുമാരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോയും വൈറലായിരിക്കുകയാണ്.