തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് നയന്‍താര. സത്യന് അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നയന്‍താരയുടെ ഭാവി മാറ്റിയത് തമിഴ് സിനിമയാണ്.
തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച താരം ഇപ്പോള്‍ ബോളിവുഡിലേക്കും ചേക്കേറിയിരിക്കുകയാണ്.
തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നയന്‍സ് വേഷമിട്ടു കഴിഞ്ഞു. അതേ സമയം സ്ത്രീ പ്രാധാന്യമുള്ള സിനിമകളാണ് നയന്‍സ് അടുത്ത കാലങ്ങളിലായി തിരഞ്ഞെടുത്തവ എല്ലാം.
സൂപ്പര്‍ നടന്മാരുടെ പങ്കാളിത്തം ഇല്ലാതെ തന്നെ താരത്തിന്റെ സിനിമകള്‍ തിയേറ്ററുകളില്‍ മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാവുക.
ഇതിനിടെ സംവിധായകന് വിഘ്നേഷുമായുള്ള പ്രണയവും ആഡംബര വിവാഹവുമെല്ലാം താരത്തെ വാര്‍ത്തകളില്‍ നിറച്ചിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ നടന് ബലൈവന് രംഗനാഥന്.
വളരെ ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നു നയന്‍താരയുടെ ജീവിതം. സിമ്പു മുതല്‍ വിഘ്നേഷ് വരെ നിരവധി പേരുമായി താരത്തിന് പ്രണയമുണ്ടായി എന്നും നടന് ആര്യയുമായി ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നുവെന്നും ഇരുവരും മലയാളികളായതിനാല്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നുവെന്നും നടന് പറയുന്നു.
ആര്യയും നയന്‍താരയും ഒന്നിച്ച് ജീവിക്കാന്‍ വരെ പ്ലാന്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നതോടെ വിഘ്നേഷ് ശിവനുമായി പ്രണയത്തിലാവുകയായിരുന്നുവെന്നും നടന് പറയുന്നു.