പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം സാധാരണക്കാര്‍ക്ക് മാത്രമാണ് ദുരിതം വരുത്തിവച്ചത് എന്നു കരുതിയവര്‍ക്ക് തെറ്റി. തെന്നിന്ത്യയുടെ ഗ്ലാമര്‍ സുന്ദരി നയന്‍താരയ്ക്കും നോട്ട് നിരോധനം വലിയ തിരിച്ചടിയായെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്ങനെയെന്നോ? സിനിമാ ഫീല്‍ഡിലുള്ള ഒട്ടുമിക്ക ആള്‍ക്കാരും മറ്റ് പലവിധത്തിലുള്ള ബിസിനസ് മേഖലകളിലും തിളങ്ങുന്നവരാണ്. ഇത്തരത്തില്‍ നയന്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ആണ്. നയന്‍താരയ്ക്ക് തമിഴ്‌നാടിനകത്തും പുറത്തും റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും കണ്ണായ സ്ഥലങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട് .ചെന്നൈ, ബാംഗളൂരു, കൊച്ചി തുടങ്ങി പലയിടത്തും ഏക്കറുകണക്കിന് സ്ഥലങ്ങളും ഫഌറ്റുകളും ഉണ്ട്.
നോട്ട് അസാധുവാക്കിക്കൊണ്ട് പ്രഖ്യാപനം വന്നതോടെ സ്വാഭാവികമായും സ്ഥലങ്ങളുടെ വിലയും ഇടിഞ്ഞു. അതുകൊണ്ട് തന്നെ ഭൂമി വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍ താരം. സ്ഥലം വില്‍പ്പന മുടങ്ങിയിരിക്കുകയാണെങ്കിലും ഈ സമയത്ത് സ്ഥലം ചുളു വിലയ്ക്ക് കിട്ടും എന്നതിനാല്‍ കുറഞ്ഞ വിലയ്ക്ക് സ്ഥലം വാങ്ങുന്ന തിരക്കിലാണ് നയന്‍സെന്നാണ് പപ്പരാസികള്‍ പാടിനടക്കുന്നത്. 1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ നയന്‍താര ഹവാല ഇടപാടുകാര്‍ വഴി പഴയ നോട്ടുകള്‍ വിദേശ കറന്‍സിയായി മാറ്റിക്കഴിഞ്ഞത്രേ.