‘ക​​​ല്യാ​​​ണ​​​ച്ചെ​​​ല​​​വി​​​നു ന​​​ൽ​​​കി​​​യ 25 കോ​​​ടി രൂപ തി​​​രി​​​കെ​​​ വേ​​​ണം’; നയൻതാരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്ളിക്സ് നോട്ടീസ്; പണം തിരിച്ചുചോദിക്കുന്നതിന്‍റെ കാരണം ഇങ്ങനെ…


ചെ​​​ന്നൈ: അ​​​ടു​​​ത്തി​​​ടെ വി​​​വാ​​​ഹി​​​ത​​​രാ​​​യ തെ​​​ന്നി​​​ന്ത്യ​​​ൻ താ​​​ര​​​ദ​​​ന്പ​​​തി​​​ക​​​ളാ​​​യ ന​​​യ​​​ൻതാ​​​ര​​​യ്ക്കും വി​​​ഘ്നേ​​​ഷ് ശി​​​വ​​​നും ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോ​​​മാ​​​യ നെ​​​റ്റ്ഫ്ളി​​​ക്സി​​​ന്‍റെ നോ​​​ട്ടീ​​​സ്. താ​​​ര​​​ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​ന്‍റെ സം​​​പ്രേ​​​ഷണാ​​​വ​​​കാ​​​ശം സ്വ​​​ന്ത​​​മാ​​​ക്കി​​​യ ക​​​ന്പ​​​നി ക​​​രാ​​​ർ​​​ലം​​​ഘ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് മു​​​ട​​​ക്കി​​​യ പ​​​ണം തി​​​രി​​​കെ​​​യാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നോ​​​ട്ടീ​​​സ് ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ചെ​​​ന്നൈ മ​​​ഹാ​​​ബ​​​ലി​​​പു​​​ര​​​ത്തെ ഷെ​​​റാ​​​ട്ട​​​ണ്‍ ഗ്രാ​​​ൻ​​​ഡ് റി​​​സോ​​​ർ​​​ട്ടി​​​ൽ ​​​ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ത്തി​​​ന് 25 കോ​​​ടി​​​യോ​​​ളം രൂ​​​പ ചെ​​​ല​​​വു​​​ വ​​​ന്നി​​​രു​​​ന്നു.

അ​​​ത്യാ​​​ർ​​​ഭാ​​​ട​​​പൂ​​​ർ​​​വം ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ത്തി​​​ൽ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ക്കാ​​​ൻ ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​രെ​​​ല്ലാം എ​​​ത്തി​​​യെ​​​ങ്കി​​​ലും ചി​​​ത്ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്താ​​​ൻ ആ​​​ർ​​​ക്കും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല.

ഒ​​​രു​​​മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം വി​​​വാ​​​ഹ​​​ച്ചി​​​ത്ര​​​ങ്ങ​​​ൾ വി​​​ഘ്നേ​​​ഷ് ശി​​​വ​​​ൻ ത​​​ന്‍റെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലൂ​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​താ​​​ണ് നെ​​​റ്റ്ഫ്ളി​​​ക്സി​​​നെ ചൊ​​​ടിപ്പി​​​ച്ച​​​ത്.

വി​​​വാ​​​ഹ​​​വേ​​​ദി​​​യു​​​ടെ രൂ​​​പ​​​ക​​​ല​​​പ്ന, പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര​​​ഹോ​​​ട്ട​​​ലി​​​ലെ അ​​​തി​​​ഥി​​​ക​​​ളു​​​ടെ താ​​​മ​​​സം, സു​​​ര​​​ക്ഷ, ഭ​​​ക്ഷ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ യുള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ണം ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് നെ​​​റ്റ്ഫ്ളി​​​ക്സ് ആ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

Related posts

Leave a Comment