ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ദിവസമാണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.
ഇപ്പോള്‍ ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണു സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഈ ദിനങ്ങളില്‍ വിഘ്നേഷിനും കുടുംബാംഗങ്ങള്‍ക്കും വിലപിടിപ്പുളള സമ്മാനങ്ങളാണ് നയന്‍താര നല്‍കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിവാഹ സമ്മാനമായി വിഘ്നേഷിന് നയന്‍താര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഘ്നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അഞ്ചു കോടി രൂപ വിലവരുന്ന ഡയമണ്ട് മോതിരമാണ് വിഘ്നേഷ് നയന്‍താരയ്ക്ക് സമ്മാനമായി നല്‍കിയത്. ഒപ്പം വിഘ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയന്‍താര 30 പവന് സ്വര്‍ണാഭരണങ്ങളും സമ്മാനിച്ചു.
കൂടാതെ വിഘ്നേഷിന്റെ അടുത്ത ബന്ധുക്കള്‍ക്കും നയന്‍സ് വിലപിടിപ്പുളള സമ്മാനങ്ങൾ നല്കി.വിവാഹച്ചടങ്ങില്‍ നയന്‍താര ധരിച്ചിരുന്ന ആഭരണങ്ങള്‍ മുഴുവനും വിഘ്നേഷ് വാങ്ങി നല്കിയതായിരുന്നു.
രണ്ടര മുതല്‍ മൂന്നു കോടി രൂപ വരെ വിലയുളള ആഭരണങ്ങളാണ് നയന്‍സ് വിവാഹച്ചടങ്ങില്‍ ധരിച്ചിരുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.