നയന്‍താരയുടെ സിനിമയെന്നു കേള്‍ക്കുമ്പോള്‍ തന്നെ ആളുകളുടെ മനസില്‍ ലഡുപൊട്ടും. കാരണം അതീവ ഗ്ലാമര്‍ നിറഞ്ഞ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഒട്ടുമിക്ക നയന്‍സ് ചിത്രങ്ങളും. നയന്‍താരയുടേതായി ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ‘ഡോറ’ എന്ന ചിത്രം ‘ എ’ പടമാണ്. അതായത് പ്രായപൂര്‍ത്തിയായവര്‍ മാത്രം കണ്ടാല്‍ മതിയെന്ന് ചുരുക്കം.ഗ്ലാമറിന്റെ അതിപ്രസരമാണ് സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നായിരുന്നു സമീപകാലം വരെ പ്രേക്ഷകര്‍ വിശ്വസിച്ചിരുന്നത്. എന്തായാലും സമീപകാലത്ത് സെന്‍സര്‍ബോര്‍ഡിനെ അമിതമായ കത്രിക വെക്കല്‍ കാരണം ഏതൊക്കെ സിനിമകള്‍ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കും, എന്താണ് ‘എ പടം’ എന്നൊക്കെ പ്രേക്ഷകര്‍ക്ക് നന്നായി മനസിലായിട്ടുണ്ട്. നയന്‍താരയുടെ പുതിയ ചിത്രം ഡോറയും എ പടമായത് അങ്ങനെയാണ്.
ഡോറ പ്രായപൂര്‍ത്തിയായവര്‍ മാത്രമേ കാണാന്‍ പാടുള്ളൂ എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം.
ഭയാനകമായ രംഗങ്ങളുടെ അതിപ്രസരമാണ് ഡോറ എന്ന ഹോറര്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്കാന് കാരണം. യു/എ സര്‍ട്ടിഫിക്കറ്റിന് വേണ്ടി അണിയറപ്രവര്‍ത്തകര്‍ പരിശ്രമിച്ചെങ്കിലും നടന്നില്ല.മാര്‍ച്ച് 31-ന് ഡോറ തിയേറ്ററുകളിലെത്തും. ദോസ് രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്താരയ്ക്കൊപ്പം തമ്പി രാമയ്യയും ഹാരിഷ് ഉത്തമനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇനി സ്ത്രീ കഥാപാത്രങ്ങള്‍ പ്രാധാന്യമുള്ള ചിത്രങ്ങളില്‍ മാത്രമേ താന്‍ അഭിനയിക്കുകയുള്ളൂ എന്നു നയന്‍സ് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിലും പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് നയന്‍സ് പറയുന്നു. ഗ്ലാമറിന്റെ പരിധി കൂട്ടുമോ കുറയ്ക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.