തെന്നിന്ത്യന്‍ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നായികാ നടിയാണ് മലയാളിയായ നയൻതാര. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പര്‍ സ്റ്റാര്‍ സിനിമകളിലും ഒരുപോലെ പരിഗണിക്കുന്ന നായിക, രണ്ട് പതിറ്റാണ്ടോളമായി മുന്‍നിര നായികയായി തുടരുന്ന നയന്‍താരയുടെ കരിയര്‍ ഗ്രാഫിന് പ്രത്യേകതകള്‍ ഏറെയാണ്.
മനസിനക്കരെ എന്ന സത്യന് അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നയന്‍താര അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറി. തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ ഐക്കണ്‍ ആയി നയന്‍താര പിന്നീട് മാറി.
എന്നാല്‍ അടുത്ത കാലത്തായി നയന്‍സിന് കരിയറില്‍ തിരിച്ചടികളാണ് നേരിടുന്നത്. നടിയുടെ തുടരെയുള്ള നിരവധി സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോയി. നടിക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച സംഭവിക്കുകയാണെന്നാണ് സിനിമാ ലോകം പറയുന്നത്.
ഇതിനിടെ നടിയുടെ പുതിയ സിനിമ പുറത്തിറങ്ങാന്‍ പോവുകയാണ്. കണക്ട് എന്ന തമിഴ് സിനിമയാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്.
നയന്‍താരയുടെയും ഭര്‍ത്താവ് വിഘ്നേശ് ശിവന്റെയും പ്രൊഡക്ഷന്‍ ഹൗസ് ആയ റൗഡി പിക്ചേഴ്സ് ആണ് സിനിമ നിര്‍മിക്കുന്നത്. സിനിമയുടെ പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നയന്‍താര.
സ്വന്തം നിര്‍മാണക്കന്പനി നിര്‍മിക്കുന്ന സിനിമ ആയതിനാലും നയന്‍സ് തന്നെയാണ് പ്രധാന കഥാപാത്രം എന്നതിനാലും ആണത്രെ തീരുമാനം.
പൊതുവെ സിനിമയുടെ പ്രമോഷണല്‍ പരിപാടികളില്‍ നയന്‍താര പങ്കെടുക്കാറില്ല. സിനിമയില്‍ കരാർ ഒപ്പു വയ്ക്കുന്പോള്തന്നെ നടിയുടെ എഗ്രിമെന്റില്‍ ഇക്കാര്യം വ്യക്തമാക്കും.
അറം പോലുള്ള അപൂര്‍വം സിനിമകള്‍ക്കേ നയന്‍സ് പ്രമോഷന് പങ്കെടുത്തിട്ടുള്ളൂ. നിലവിലെ കരിയറിലെ പരാജയങ്ങള്‍ വിലയിരുത്തുന്പോള്‍ ഒരു ബോക്സ് ഓഫീസ് വിജയം നയന്‍താരയ്ക്ക് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രമോഷന് നടി പങ്കെടുക്കുന്നതെന്നാണ് വിവരം.