കേരളത്തോട് കരുണ കാട്ടണം, ഒരുമിച്ച് പ്രവര്‍ത്തിക്കാം; ദുരന്തത്തിൽ വിറങ്ങലിച്ചു നില്ക്കുന്ന മലയാളക്കരയ്ക്കായി പ്രാർത്ഥനയുമായി നയൻ താര

ദൈവത്തിന്‍റെ സ്വന്തം നാടിനെ പ്രളയം വീണ്ടും മുക്കി. നാടിന് ഏൽക്കേണ്ടി വന്ന ദുരിതം  മലയാളിയായ നയൻ താരയ്ക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നയൻതാരയുടെ സ്വന്തം നാടായ തിരുവല്ലയും  വെള്ളത്തിൽ മുങ്ങി നാമാവശേഷമായിരുന്നു.

മഹാദുരന്തത്തിൽ വിറങ്ങലിച്ചു നില്ക്കുന്ന മലയാളക്കരയ്ക്കായി ഒറ്റക്കെട്ടായി നിൽക്കണം.  പ്രളയദുരിതം അഭിമുഖീകരിക്കുന്ന മലയാളക്കരയ്ക്കു വേണ്ടി എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണം.

ദുരിതത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും സുരക്ഷിതമായി താമസിക്കുന്നതിനുള്ള ഇടവും ഒരുക്കിക്കൊടുക്കണമെന്നും കേരളത്തോട് കരുണ കാട്ടണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ നടി പറയുന്നു.

കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ നിരവധി സിനിമാതാരങ്ങൾ പ്രളയത്തിൽ നിന്നും കരകയാൻ സഹായങ്ങളും പ്രാർത്ഥനകളുമായി എത്തിയിരുന്നു.

 

 

Related posts