ദർബാർ ചിത്രത്തിൽ നായികയായി എത്തിയത് 20 മിനിറ്റ്. സ്ക്രീൻ പ്രസൻസിൽ തിളങ്ങിയ ലേഡി സൂപ്പർ സ്റ്റാറിന്‍റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ

നായികയായി എത്തിയത് 20 മിനിറ്റ്. പ്രതിഫലം അഞ്ച് കോടി. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ദർബാർ ചിത്രത്തിന്‍റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

അടുത്തിടെ താരത്തിന്‍റേതായി ഇറങ്ങിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. ഇതോടെ താരത്തിന്‍റെ മൂല്യംവും കൂടി. സൂപ്പർ താരങ്ങൾക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമയി താരം എത്തിയ സിനിമകളെല്ലാം സൂപ്പർ താരമായിരുന്നു

20 മിനിറ്റ് മാത്രമാണ് ഉണ്ടായതെങ്കിലും പതിവ് പോലെ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട് ചിത്രത്തില്‍ നയന്‍സ് തിളങ്ങിയിരുന്നു. ദര്‍ബാറില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ രജനിയുടെ മകളായി എത്തിയ നിവേദ തോമസിനുണ്ടായിരുന്നു.

തമിഴില്‍ നെട്രികണ്‍, മൂക്കുത്തി അമ്മന്‍ തുടങ്ങിയവയാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. കാമുകന്‍ വിഘ്‌നേഷാണ് നടിയുടെ പുതിയ ചിത്രമായ നെട്രികണ്‍ നിര്‍മ്മിക്കുന്നത്.

Related posts

Leave a Comment