നയൻതാര പറ്റില്ലായെന്നു പറഞ്ഞാൽ പറ്റില്ല… അത്ര തന്നെ. രാംചരൺ നിർമിക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ പറ്റില്ലെന്ന് നയൻതാര പറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിരഞ്ജീവി നായകനാകുന്ന സൈറ നരസിംഹ റെഡ്ഡിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ നയൻതാരയും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. എന്നിട്ടും താരം പ്രമോഷൻ പരിപാടികളിൽ നിന്നും മാറി നിൽക്കുന്നതാണ് ഇത്തരം പ്രചാരണങ്ങൾക്ക് കാരണം.
സുരേന്ദ്രര്‍ റെഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാം ചരണാണ് ചിത്രം നിര്‍മിക്കുന്നത്. മറ്റ് താരങ്ങളെല്ലാം പ്രമോഷൻ പരിപാടികളുമായി സഹകരിച്ച് മുന്നോട്ട് പോകുന്പോഴാണ് നയൻതാര തന്റെ അസാന്നിധ്യം കൊണ്ടി വിവാദ കോളത്തിൽ നിറയുന്നത്. ഒക്ടോബറിൽ ചിത്രം തിയറ്ററുകളിലെത്തും.