ഇരട്ടക്കുട്ടികളുടെ പേര് പുറത്ത് വിട്ട് നയൻതാര; ക​രി​യ​റി​ലെ അ​ച്ചീ​വ്‌​മെ​ന്‍റും വീ​ട്ടു കാ​ര്യ​ങ്ങ​ളും ബാലൻസ് ചെയ്യുന്നെന്ന് നടി…


അ​മ്മ​യാ​യ​തി​നുശേ​ഷം ന​ടി ന​യ​ന്‍​താ​ര പ​ങ്കെ​ടു​ത്ത ആ​ദ്യ​ത്തെ സ്റ്റേ​ജ് ഷോ​യു​ടെ വീ​ഡി​യോ വൈ​റ​ലാ​വു​ന്നു. ബി​ഹൈ​ന്‍​വു​ഡ്സി​ന്‍റെ ഈ ​ദ​ശ​ക​ത്തി​ലെ മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ര്‍​ഡ് വാ​ങ്ങാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ന​യ​ന്‍​സ്.

പൊ​തു​വെ ഇ​ത്ത​രം അ​വാ​ര്‍​ഡ് ഷോ​ക​ളി​ല്‍ എ​ല്ലാം ന​യ​ൻ​സി​നൊ​പ്പം ഭ​ർ​ത്താ​വ് വി​ക്കി​യും ഉ​ണ്ടാ​വാ​റു​ണ്ട്. എ​ന്നാ​ല്‍ ഈ ​പു​ര​സ്‌​കാ​ര നി​ശ​യി​ല്‍ വി​ക്കി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മ​ണി​ര​ത്‌​നം ആ​ണ് ന​യ​ന്‍​താ​ര​യ്ക്ക് പു​ര​സ്‌​കാ​രം ന​ല്‍​കി​യ​ത്. മ​ണി​സാ​റി​ല്‍നി​ന്ന് പു​ര​സ്‌​കാ​രം സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ലെ സ​ന്തോ​ഷം ന​യ​ന്‍ പ​ങ്കു​വ​ച്ചു.

ഏ​തൊ​രു ആ​ര്‍​ട്ടി​സ്റ്റി​ന്‍റെ​യും സ്വ​പ്‌​ന​മാ​ണ് മ​ണി​സാ​റി​ന്‍റെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ക എ​ന്ന​ത്. ഒ​ന്ന് ര​ണ്ട് അ​വ​സ​ര​ങ്ങ​ള്‍ എ​നി​ക്കും ല​ഭി​ച്ചി​രു​ന്നു. പ​ക്ഷെ അ​ത് ചെ​യ്യാ​നാ​യി സാ​ധി​ച്ചി​ല്ല.

ഭാ​വി​യി​ല്‍ ഒ​രു സി​നി​മ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ചെ​യ്യാ​ന്‍ പ​റ്റു​മെ​ന്നും അ​തി​ന് ഇ​തുപോ​ലെ ഒ​രു പു​ര​സ്‌​കാ​രം കി​ട്ടു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു- ന​യ​ന്‍​താ​ര പ​റ​ഞ്ഞു.

തു​ട​ര്‍​ന്നാ​ണ് ഷോ ​അ​വ​താ​രി​ക ന​യ​ന്‍​താ​ര​യു​ടെ മ​ക്ക​ളെക്കുറി​ച്ച് ചോ​ദി​ച്ച​ത്. പേ​ര് വെ​ളി​പ്പെ​ടു​ത്താ​നാ​യി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍, സ​ത്യ​ത്തി​ല്‍ ഇ​ത് അ​ദ്ദേ​ഹം (വി​ഘ്‌​നേ​ശ് ശി​വ​ന്‍) വെ​ളി​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.

അ​തി​ന് സാ​ധി​ക്കാ​ത്ത​ത് കൊ​ണ്ട് നി​ങ്ങ​ള്‍​ക്ക് നി​ര്‍​ബ​ന്ധ​മാ​ണെ​ങ്കി​ല്‍ ഞാ​ന്‍ പ​റ​യാം. എ​ന്‍റെ മൂ​ത്ത മ​ക​ന്‍റെ പേ​ര് ഉ​യി​ര്‍ രു​ദ്രോ നീ​ല്‍ എ​ന്‍ ശി​വ​ന്‍ എ​ന്നാ​ണ്, ര​ണ്ടാ​മ​ത്തെ മോ​ന്‍റെ പേ​ര് ഉ​ല​ക് ധൈ്വ​വി​ക് എ​ന്‍ ശി​വ​ന്‍- ന​യ​ന്‍​താ​ര പ​റ​ഞ്ഞു.

ജീ​വി​തം എ​ന്ന് പ​റ​യു​ന്ന​തുത​ന്നെ ഒ​രു ബാ​ല​ന്‍​സിം​ഗ് ആ​ണ്. ഞാ​ന്‍ മാ​ത്ര​മ​ല്ല, ഒ​രു​പാ​ട് വീ​ട്ട​മ്മ​മാ​ര്‍ വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ളും അ​വ​രു​ടെ മ​ക്ക​ളു​ടെ കാ​ര്യ​വും വ​ള​രെ ഭം​ഗി​യാ​യി ചെ​യ്യു​ന്നു.

വ​ലി​യൊ​രു എ​ഫേ​ര്‍​ട്ട് ആ​ണ​ത്. വ​ര്‍​ക്കിം​ഗ് മ​ദ​ര്‍ ആ​വു​മ്പോ​ള്‍ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ കു​റ​ച്ച് കൂ​ടി കൂ​ടും. ക​രി​യ​റി​ലെ അ​ച്ചീ​വ്‌​മെ​ന്‍റും വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ളും നോ​ക്കി പോ​കാ​ന്‍ ക​ഴി​യു​ന്ന​ത് ഒ​രു ബാ​ല​ന്‍​സ് ത​ന്നെ​യാ​ണ്. ഞാ​ന്‍ അ​ത് ആ​സ്വ​ദി​ക്കു​ന്നു- ന​യ​ന്‍​താ​ര വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment