ന​യ​ന്‍​താ​ര​യു​ടെ വേ​ഷം ചെ​യ്യാ​നി​ല്ല; സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം നി​ര​സി​ച്ച് സാ​മ​ന്ത

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​ണ് സാ​മ​ന്ത. ഫാ​മി​ലി മാ​ന്‍ സീ​രീ​സി​ലൂ​ടെ​യാ​ണ് സാ​മ​ന്ത ബോ​ളി​വു​ഡി​ലും സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്ന​ത്. ആ​രാ​ധ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​ണ് സാ​മ​ന്ത. ഇ​പ്പോ​ഴി​താ സാ​മ​ന്ത​യു​മാ​യി ബ​ന്ധ​പ്പ​ട്ടൊ​രു വാ​ര്‍​ത്ത പു​റ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്.

അ​ണി​യ​റ​യി​ല്‍ ത​യാ​റെ​ടു​ക്കു​ന്ന മു​ക്കു​ത്തി അ​മ്മ​ന്‍ 2വി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള ഓ​ഫ​ര്‍ സാ​മ​ന്ത നി​ര​സി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പ്ലോ​ട്ടും ടീ​മി​നെ​യു​മെ​ല്ലാം സാ​മ​ന്ത​യ്ക്ക് ഇ​ഷ്ട​പ്പെ​ട്ടു​വെ​ന്നും എ​ങ്കി​ല്‍ പോ​ലും സി​നി​മ ചെ​യ്യാ​ന്‍ താ​രം കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ന​യ​ന്‍​താ​ര നാ​യി​ക​യാ​യി എ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു മൂ​ക്കു​ത്തി അ​മ്മ​ന്‍. ഉ​ര്‍​വ​ശി​യും ആ​ര്‍​ജെ ബാ​ല​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ചി​ത്രം മി​ക​ച്ച വി​ജ​യ​മാ​യി മാ​റി​യി​രു​ന്നു. ന​യ​ന്‍​താ​ര​യു​ടെ ദേ​വി​യാ​യു​ള്ള വേ​ഷം ജ​ന​പ്രീ​തി നേ​ടു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ല്‍ ദേ​വി​യു​ടെ വേ​ഷ​മാ​യി​രു​ന്നു സാ​മ​ന്ത​യ്ക്ക് ഓ​ഫ​ര്‍ ചെ​യ്ത​ത്.

ആ​ര്‍​ജെ ബാ​ല ത​ന്നെ​യാ​ണ് ര​ണ്ടാം ഭാ​ഗ​വും സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ സാ​മ​ന്ത ദേ​വി​യു​ടെ വേ​ഷം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്കു​ള്ള ഗ്ലാ​മ​ര്‍ ഗേ​ള്‍ ഇ​മേ​ജാ​ണ് ചി​ത്രം നി​ര​സി​ക്കാ​ന്‍ സാ​മ​ന്ത​യെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്. സി​നി​മ​ക​ളി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​മാ​ന്ത​യ്ക്ക് ഇ​പ്പോ​ഴു​ള്ള​ത് ഗ്ലാ​മ​ര്‍ നാ​യി​ക എ​ന്ന ഇ​മേ​ജാ​ണ്.

അ​തു​ള്ള​തി​നാ​ല്‍ ദേ​വി​യു​ടെ വേ​ഷം ചെ​യ്താ​ല്‍ പ​ല​രും അം​ഗീ​ക​രി​ക്കി​ല്ല. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ അ​തു സി​നി​മ​യു​ടെ വി​ജ​യ​ത്തെ അ​ത് ബാ​ധി​ച്ചേ​ക്കും. ത​ന്‍റെ ഇ​മേ​ജി​നേ​യും ഇ​തു ചി​ല​പ്പോ​ള്‍ ബാ​ധി​ച്ചേ​ക്കും. അ​തി​നാ​ലാ​ണ് താ​രം ഓ​ഫ​ര്‍ നി​ര​സി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്.

ഇ​തോ​ടെ മ​റ്റൊ​രു മു​ന്‍​നി​ര നാ​യി​ക​യെ ചി​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍. ന​യ​ന്‍​താ​ര​യെ പോ​ലൊ​രു താ​ര​ത്തി​നു​ശേ​ഷം വ​ലി​യൊ​രു താ​ര​ത്തെ ത​ന്നെ​യാ​ക​ണം ര​ണ്ടാം ഭാ​ഗ​ത്തി​ലും ദേ​വി​യാ​ക്കേ​ണ്ട​ത് എ​ന്ന​ത് വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. തെ​ന്നി​ന്ത്യ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന സാ​മ​ന്ത സി​നി​മ നി​ര​സി​ച്ച​തോ​ടെ ഇ​നി​യാ​ര് എ​ന്ന ചോ​ദ്യ​ത്തി​ന് മു​ന്നി​ല്‍ പ​ക​ച്ചു നി​ല്‍​ക്കു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍.

Related posts

Leave a Comment